HOME
DETAILS

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

  
July 16, 2026 | 9:59 AM

Priyadarshini a massive success number of female passengers doubled 381 crore services in a month Minister CP John

തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി വന്‍വിജയമാണെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍. പദ്ധതി ആരംഭിച്ച ശേഷം കഴിഞ്ഞ ഒരു മാസത്തിനിടെ 3.81 കോടി സര്‍വീസുകള്‍ നടത്തിയതായി മന്ത്രി അറിയിച്ചു. പ്രതിദിനം കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12 ലക്ഷമായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ ഇത് അഞ്ചര ലക്ഷമായിരുന്നു.

പ്രിയദര്‍ശിനി പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലയിലും ഗണ്യമായ വളര്‍ച്ചയുണ്ടായെന്ന് മന്ത്രി വ്യക്തമാക്കി. ഗവി, പൊന്മുടി, നെല്ലിയാമ്പതി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. മലക്കാപ്പാറയില്‍ മാത്രം സന്ദര്‍ശകരുടെ എണ്ണം 48 ശതമാനം ഉയര്‍ന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിമാസം 60 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുന്നുണ്ടെന്നും, ഇത് പരിഹരിക്കാന്‍ സംസ്ഥാന ബജറ്റില്‍ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കെ.എസ്.ആര്‍.ടി.സിയില്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കിയതായും മന്ത്രി പറഞ്ഞു. എല്ലാ ഡിപ്പോകളിലും എം.എല്‍.എമാര്‍ അധ്യക്ഷരായ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി 149 എന്ന നമ്പറില്‍ കോള്‍ സെന്ററും ആരംഭിച്ചു. മികച്ച സേവനം കാഴ്ചവയ്ക്കുന്ന ജീവനക്കാരേ മൂന്ന് മാസത്തിലൊരിക്കല്‍ ആദരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വേളി മുതല്‍ പാര്‍വതി പുത്തനാര്‍ വരെ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്ന 'പി എം റാഹത്' പദ്ധതിയുടെ ടെസ്റ്റ് റണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒന്നര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കും. പദ്ധതി ഏകോപിപ്പിക്കുന്നതിനായി ആശുപത്രികളില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

Transport Minister C.P. John said the Priyadarshini scheme has been a huge success. He informed that 3.81 crore services were operated in the past one month since the scheme was launched. He also said the number of women traveling daily on KSRTC has risen to 12 lakh, up from 5.5 lakh earlier.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  an hour ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  an hour ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  2 hours ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  2 hours ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  3 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  3 hours ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  5 hours ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  5 hours ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  6 hours ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  6 hours ago