HOME
DETAILS

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  
July 16, 2026 | 11:53 AM

Major tragedy in the Bay of Bengal reports indicate that over 500 people died after two boats carrying Rohingya refugees capsized

മ്യാന്‍മര്‍: മ്യാന്‍മര്‍ തീരത്തിനടുത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മ്യാന്‍മറിലെ രാഖൈന്‍ തീരത്തുനിന്നും ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍നിന്നും പുറപ്പെട്ട ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്. സമീപകാലത്തെ ഏറ്റവും വലിയ സമുദ്രദുരന്തങ്ങളില്‍ ഒന്നാണിതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

അപകടത്തില്‍ ജീവഹാനിയുണ്ടായതില്‍ 'ഗുരുതരമായ ആശങ്ക' രേഖപ്പെടുത്തുന്നതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും (ഐ.ഒ.എം) ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഹൈക്കമ്മീഷണറും അറിയിച്ചു. ജൂലൈ ആദ്യവാരത്തില്‍ നടന്ന അപകടത്തില്‍പ്പെട്ട ബോട്ടുകളിലെ യാത്രക്കാരുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ജൂണ്‍ അവസാനത്തോടെ സംഘര്‍ഷബാധിതമായ മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്തുനിന്നാണ് ബോട്ടുകള്‍ പുറപ്പെട്ടത്. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്നുള്ളവരും യാത്രക്കാരില്‍ ഉള്‍പ്പെട്ടിരുന്നു.

ഏകദേശം 250 പേരുമായി പുറപ്പെട്ട ഒരു ബോട്ടുമായുള്ള ബന്ധം യാത്ര ആരംഭിച്ചതിന് പിന്നാലെ തന്നെ നഷ്ടപ്പെട്ടു. മറ്റൊരു ബോട്ട് 280ഓളം യാത്രക്കാരുമായി ജൂലൈ എട്ടിന് മ്യാന്‍മറിലെ അയ്യര്‍വാഡി തീരത്ത് മറിഞ്ഞതായാണ് കരുതുന്നത്. മണ്‍സൂണ്‍ കാലത്തെ പ്രക്ഷുബ്ധമായ കടലും കനത്ത മഴയും വ്യാപകമായ വെള്ളപ്പൊക്കവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നാണ് യു.എന്‍. ഏജന്‍സികളുടെ വിലയിരുത്തല്‍.

മ്യാന്‍മറിലെ പീഡനങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ഗുരുതരമായ മനുഷ്യാവകാശ പ്രതിസന്ധിയാണ് നേരിടുന്നത്. സൈനിക അടിച്ചമര്‍ത്തലില്‍ നിന്ന് പലായനം ചെയ്ത ഏകദേശം 12 ലക്ഷം രാജ്യമില്ലാത്ത രോഹിങ്ക്യകള്‍ ബംഗ്ലാദേശിലെ തിരക്കേറിയ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. മ്യാന്‍മറില്‍ തുടരുന്നവര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസം, ആരോഗ്യപരിചരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.

യു.എന്‍.എച്ച്.സി.ആര്‍ ന്റെ കണക്കുകള്‍ പ്രകാരം 2025ല്‍ 6,500ലധികം രോഹിങ്ക്യകള്‍ അപകടകരമായ സമുദ്രയാത്രകള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. ഇതില്‍ 900ഓളം പേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്. ലോകത്തിലെ അഭയാര്‍ത്ഥികളുടെ സമുദ്രയാത്രകളില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്ക് ഇപ്പോള്‍ ബംഗാള്‍ ഉള്‍ക്കടലിലെയും ആന്‍ഡമാന്‍ കടലിലെയും ഈ റൂട്ടിലാണെന്നും യു.എന്‍. ഏജന്‍സി വ്യക്തമാക്കുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  3 hours ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  3 hours ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  3 hours ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  4 hours ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  4 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  5 hours ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  6 hours ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  6 hours ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  7 hours ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  7 hours ago