HOME
DETAILS

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതച്ചടങ്ങുകളിൽ പങ്കെടുക്കരുത്; ഡിജിപിയുടെ സർക്കുലറിന് ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്

  
Web Desk
July 16, 2026 | 1:03 PM

High court temporarily stays DGPs circular banning police officers from participating in religious events in uniform

ന്യൂഡൽഹി: ക്രമസമാധാന പാലനത്തിനല്ലാതെ, പൊലിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡിജിപിയുടെ സർക്കുലർ കേരള ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സർക്കുലറിന്റെ പ്രവർത്തനം കോടതി തടഞ്ഞിരിക്കുന്നത്.

ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.ക്രമസമാധാന ചുമതലകൾക്കല്ലാതെ പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ഇത്തരം ചടങ്ങുകളിൽ ഭാഗമാകരുതെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. എന്നാൽ ഈ ഉത്തരവാണ് ഇപ്പോൾ കോടതി താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

ഡിജിപി രാവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ വിവാദ ഉത്തരവിനെതിരെ ഡോ. പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. തിരുവിതാംകൂറിലെയും കൊച്ചിയിലെയും വിവിധ ക്ഷേത്രങ്ങളിലെ പരമ്പരാഗത ചടങ്ങുകളിൽ പൊലിസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള കീഴ്‌വഴക്കമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇത്തരം പങ്കാളിത്തം ചില ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗം കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂണിഫോം വിലക്കിയത് പല ക്ഷേത്രങ്ങളിലെയും പരമ്പരാഗത ചടങ്ങുകൾ തടസ്സപ്പെടാൻ കാരണമാകുമെന്ന വാദം മുൻനിർത്തിയാണ് കോടതിയുടെ അടിയന്തര ഇടപെടൽ. വിഷയത്തിൽ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികളുടെ വിശദീകരണം കേൾക്കാൻ തീരുമാനിച്ച കോടതി, ഹരജി അടുത്ത മാസം 17-ലേക്ക് വീണ്ടും പരിഗണിക്കാൻ മാറ്റി.

ക്ഷേത്രങ്ങളിലടക്കം ക്രമസമാധാന പാലനത്തിന് അല്ലാതെ ഉദ്യോഗസ്ഥർ യൂണിഫോം ഉപയോഗിക്കരുതെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം. ഇതാണ് ഇപ്പോൾ കോടതി താത്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

 

high court temporarily stays dgp's circular banning police officers from participating in religious events in uniform



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴിലാളി ക്ഷേമം ഉറപ്പാക്കാൻ നീക്കം; ഷാർജ പൊലിസ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്

uae
  •  2 hours ago
No Image

പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം; ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായ സംഭവത്തില്‍ കോടതി വിധി

latest
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  3 hours ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  3 hours ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  4 hours ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  5 hours ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  5 hours ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  5 hours ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  7 hours ago