ഇന്നും ഇരുട്ടിലാകും കേരളം; വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ ക്രമീകരണം കൊണ്ടുവരണമെന്നും വൈദ്യുതി മന്ത്രി
ഇന്നും ഇരുട്ടിലാകും കേരളം; വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ ക്രമീകരണം കൊണ്ടുവരണമെന്നും വൈദ്യുതി മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും ദിവസങ്ങളിലും തുടരും. പീക്ക് സമയങ്ങളിലെ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്തതാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് നല്‍കുന്ന വിശദീകരണം. ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അലങ്കാരവിളക്കുകള്‍ ഒഴിവാക്കണമെന്നും ഏ.സി.യുടെ താപനില 24 ന് മുകളില്‍ ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടിയ വൈദ്യുതി ഉപയോഗം, ആഭ്യന്തര ഉല്‍പാദനം കുറഞ്ഞത്, കടം വാങ്ങിയ വൈദ്യുതി തിരിക്കേ നല്‍കേണ്ട സാഹചര്യം ഇതെല്ലാമാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
വൈദ്യുതി ഉപയോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതല്‍ 500 മെഗാവാട്ട് ഉയര്‍ന്നിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതി വാങ്ങാനുള്ള മാര്‍ഗങ്ങള്‍ തേടുന്നുണ്ട് കെ.എസ്.ഇ.ബി.
Power restrictions in the state will continue in the coming days. Electricity Minister Sunny Joseph explained that restrictions during peak hours are unavoidable. The Minister also requested consumers to curb their electricity consumption. He advised avoiding decorative lights and setting air conditioner temperatures above 24°C.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."