വന്ദേമാതരത്തെ അധിക്ഷേപിച്ചാലും തടഞ്ഞാലും തടവുശിക്ഷ; സുപ്രധാന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രം
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്‌സ് ടുനാഷണല്‍ ഓണര്‍ അമെന്റ്‌മെന്റ് ബില്ല് 2026 എന്ന പേരിലാകും ബില്‍ കൊണ്ടുവരിക. ജൂണ്‍ 20 നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.
ബില്ലിന് നേരത്തെ തന്നെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഭേദഗതി നടപ്പിലായാല്‍, വന്ദേമാതരത്തോട് അനാദരവ് കാണിക്കുന്നവര്‍ക്ക് ദേശീയഗാനത്തോട് അനാദരവ് കാണിച്ചാല്‍ ലഭിക്കുന്നതിന് തുല്യമായ ശിക്ഷ ലഭിക്കും. നിലവില്‍ ദേശീയഗാനത്തെ അപമാനിക്കുന്നവര്‍ക്ക് മുന്ന് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാം. ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവു ശിക്ഷ ലഭിക്കും.
ലോക്‌സഭയും രാജ്യസഭയും പാസാക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്യുന്നതോടെയാണ് ബില്ല് നിയമമാവുക.
The Central Government is set to introduce the Prevention of Insults to National Honour (Amendment) Bill, 2026 during the upcoming Monsoon Session of Parliament. The proposed legislation seeks to make insulting or obstructing the singing of Vande Mataram, India's national song, a punishable offence by amending the existing law on national honour.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."