HOME
DETAILS

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

  
Web Desk
July 18, 2026 | 5:07 AM

Renewed COVID concerns Four deaths in Andhra Pradesh within three weeks Health Department issues warning

അമരാവതി: രാജ്യത്ത് കോവിഡ്19 മഹാമാരിയുടെ തരംഗം അവസാനിച്ച് നാല് വര്‍ഷം പിന്നിടുമ്പോള്‍ ആന്ധ്രപ്രദേശില്‍ വീണ്ടും പുതിയ കോവിഡ് മരണങ്ങളും രോഗബാധകളും റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ നാല് കോവിഡ് മരണങ്ങളും 12 പുതിയ കേസുകളും സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ അതീവ ജാഗ്രതയിലാണ്.

ജൂണ്‍ 26 മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവില്‍ വിവിധ ജില്ലകളിലായി 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ രായലസീമ മേഖലയിലെ കടപ്പ സ്വദേശികളും ഒരാള്‍ തീരദേശ ആന്ധ്രയിലെ കാക്കിനാഡ സ്വദേശിയുമാണ്.

മരണപ്പെട്ട നാല് പേര്‍ക്കും പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ആരോഗ്യകുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ജി. വീരപാണ്ഡ്യന്‍ അറിയിച്ചു. കടപ്പ സ്വദേശികളില്‍ ഒരാള്‍ തമിഴ്‌നാട്ടിലെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കാക്കിനാഡയില്‍ മരിച്ചത് ഒരു പെണ്‍കുട്ടിയാണെന്നാണ് പ്രാദേശിക വിവരങ്ങള്‍.

രോഗബാധിതരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ വൈറസിന്റെ നിലവിലെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍.ഐ.വി) ജനിതക ശ്രേണീകരണത്തിനായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തിനായി ആരോഗ്യവകുപ്പ് കാത്തിരിക്കുകയാണ്.

ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ സൃഷ്ടിച്ച രൂക്ഷമായ കോവിഡ് തരംഗങ്ങള്‍ക്ക് പിന്നാലെ രാജ്യവ്യാപകമായി നടന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഫലമായി 2022 മാര്‍ച്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം മഹാമാരി ആരംഭിച്ചതുമുതല്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

നിലവില്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ച 12 കേസുകളില്‍ എട്ടെണ്ണം കടപ്പ ജില്ലയിലാണ്. ഗുണ്ടൂരില്‍ രണ്ടും വിശാഖപട്ടണം, കാക്കിനാഡ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവരായതിനാല്‍ നിലവില്‍ സമൂഹവ്യാപനത്തിന് തെളിവില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രോഗബാധിതരില്‍ മൂന്ന് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്. രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. ആരോഗ്യസ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ജാഗ്രത തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

Four years after the COVID-19 pandemic wave ended in the country, new Covid deaths and fresh cases reported in Andhra Pradesh have raised concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  5 hours ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  5 hours ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  5 hours ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  5 hours ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  5 hours ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  5 hours ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 hours ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  6 hours ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 hours ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  6 hours ago