HOME
DETAILS

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

  
Web Desk
July 18, 2026 | 5:56 AM

KC Venugopal says Oommen Chandys style was a major reason for the UDFs electoral victory Speech delivered at the Oommen Chandy commemoration event

കോട്ടയം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ  മുന്നേറ്റമാണ് കാണാന്‍ സാധിച്ചതെന്നും ഇതിന് പല കാരണങ്ങളുണ്ടെങ്കിലും  അതില്‍ ഒരു പ്രധാന കാരണം ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് സമ്മാനിച്ച  പ്രവര്‍ത്തന ശൈലിക്കുള്ള അംഗീകാരമാണെന്ന് കെ.സി.വേണുഗോപാല്‍. ഉമ്മന്‍ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.സിയുടെ വാക്കുകള്‍: 

'ഉമ്മന്‍ചാണ്ടിയുടെ പേരാണ് കേരളത്തിലെ കോണ്‍ഗ്രസിന് വലിയ വോട്ട് കിട്ടുന്നതിന് കാരണം. പീന്നിട് വന്ന മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയപ്പോള്‍ സ്വന്തം ഗണ്‍മാന്‍ അടിക്കുന്നതും അത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറയുന്നതുമാണ് കണ്ടത്. രണ്ടു ശൈലികളുടെ വ്യത്യാസം ഇവിടെ കാണാന്‍ സാധിക്കും. തനിക്ക് പരിക്കേറ്റാലും പ്രതികാര ബുദ്ധിയോടെ കാണരുതെന്ന് പറയുന്ന സമീപനവും സാധാരണ പ്രതിഷേധങ്ങളെ തല്ലി കൊന്ന് തീര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിനെ ന്യായീകരിക്കുന്ന സമീപനവും ഇതിനെ രണ്ടിനെക്കൂടി കേരളത്തിലെ ജനങ്ങള്‍ തമ്മില്‍ വെച്ചു നോക്കിയെന്നതാണ് യു.ഡി.എഫ് വിജയത്തിന്റെ ഒരു കാരണമായി മാറിയത്.  ഇവിടെയാണ്  ഉമ്മന്‍ചാണ്ടിയുടെ സ്വാധീനം വന്നത് കാണാന്‍ സാധിക്കുന്നത്.ഒരു ജനപ്രതിനിധിയുടെ മുന്നിലേക്ക് വരുന്ന ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കുക മാത്രമല്ല അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ വേണ്ടിയുള്ള ആത്മാര്‍ത്ഥ പരിശ്രമം ഉണ്ടാകുമ്പോള്‍ ആണ് ആ പ്രതിനിധി ജനസേവകന്‍ ആയിട്ട് മാറുന്നത്. അക്ഷാരാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാലഘട്ടം ജനസേവനത്തിന്റെ കാലഘട്ടമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര കേവലം ഒരു ഭൗതികശരീരത്തിന്റെ വിലാപയാത്രയായിട്ട് തോന്നിട്ടില്ല. ജനസമ്പര്‍ക്ക പരിപാടി നാലു തവണയായിരുന്നു അദ്ദേഹം നടത്തിയത്. പന്ത്രണ്ടര ലക്ഷം പേരെയാണ് ഇതിലൂടെ നേരില്‍ കണ്ടെത്. ആരോപണത്തിന്റെ പുകമറയില്‍പ്പെടുത്തി അദ്ദേഹത്തെ മോശമാക്കിയ കാലഘട്ടം ഉണ്ടായിരുന്നു. അതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു' 

ഉമ്മന്‍ചാണ്ടി ഓര്‍മ്മ ആയിട്ട് ഇന്ന് മൂന്നു വര്‍ഷം തികയുകയാണ്. പുതുപ്പള്ളിയില്‍ പ്രത്യേക പ്രാര്‍ഥനയും പരിപാടിയും നടക്കുകയാണ്. ഉച്ചയോടെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തും.

 

"KC Venugopal stated that a brilliant surge by the UDF was seen in the last election, and while there are many reasons for this, a major factor is the recognition of Oommen Chandy's style of functioning, which he gifted to Congress leaders during his time. He was speaking while inaugurating the Oommen Chandy commemoration.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  4 hours ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  4 hours ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  4 hours ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  5 hours ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  5 hours ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  5 hours ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 hours ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  6 hours ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  6 hours ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 hours ago