'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്ന് സോനം വാങ്ചുകിനെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ സമരം ഏറ്റെടുത്ത് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സമൂഹമാധ്യമങ്ങളിലൂടെയാണ് ദീപ്‌കെ നിരാഹാരം ആരംഭിച്ചതായി അറിയിച്ചത്.
'സമരത്തില്‍ നിന്ന് പിന്‍മാറരുതെന്ന് ഞാന്‍ എല്ലാവരോടുമായി അഭ്യര്‍ഥിക്കുകയാണ്. ഈ പ്രസ്ഥാനം വളരുകയേയുള്ളൂ. അവര്‍ ഗുരുതരമായ തെറ്റ് ചെയ്തു... ജന്തര്‍ മന്തറിലേക്ക് വരാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സമരം ഇവിടെ നിന്ന് തുടരും, ജൂലൈ 20 ന് നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് നടക്കും,' -അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെയാണ് ജന്തര്‍ മന്തറില്‍ നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുകിനെ പൊലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന് പറഞ്ഞാണ് നാലു ഡോക്ടര്‍മാര്‍ സമരവേദിയിലെത്തുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നതിനിടയില്‍ വളരെ പെട്ടെന്ന് തന്നെ പൊലിസ് ഉദ്യോഗസ്ഥര്‍ വേദിയിലെത്തി സോനം വാങ്ചുക്കിനെ കൊണ്ടുപോകുകയായിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്ന സി.ജെ.പി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
നീറ്റ്, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേടിനെ തുടര്‍ന്ന് കേന്ദ്രവിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവിശ്യപ്പെട്ടാണ് സോനം വാങ്ചുക്ക് കഴിഞ്ഞ 20 ദിവസമായി നിരാഹാരം ഇരിക്കുന്നത്. മന്ത്രിയുടെ രാജി ആവിശ്യപ്പെട്ട് സി.ജെ.പി യുടെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടയിലാണ് ഇതിന് പിന്‍തുണ പ്രഖ്യാപിച്ച് വാങ്ചുക്ക് നിരാഹാര സമരം ആരംഭിച്ചത്.
Activist Abhijeet Deepke has begun an indefinite hunger strike at Jantar Mantar following the arrest of Sonam Wangchuk. Declaring that he will not back down until the objective is achieved, Deepke said the protest is aimed at drawing attention to the issues raised by Wangchuk and demanding justice. The hunger strike has added momentum to the ongoing demonstrations over the activist's arrest and related concerns.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."