സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി
റിയാദ്: സൗദി അറേബ്യയിലെ ഖസീം പ്രവിശ്യയിലെ ബുറൈദ ജയിലില്‍ കഴിയുന്ന ഒരു വിഭാഗം തടവുകാര്‍ മാര്‍ക്കറ്റിങ്, സെയില്‍സ് മേഖലകളിലെ തൊഴില്‍പരിശീലന ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രിസണ്‍സും ഖസീം സര്‍വകലാശാലയും ചേര്‍ന്ന് നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥികളാണ് ഡിപ്ലോമ നേടിയത്.
തടവുകാര്‍ക്ക് തൊഴില്‍പരമായ കഴിവുകളും പ്രൊഫഷണല്‍ നൈപുണ്യങ്ങളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ശിക്ഷാകാലം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ നേടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി അംഗീകൃത പരിശീലന സര്‍ട്ടിഫിക്കറ്റുകളും ഇവര്‍ക്ക് നല്‍കും.
വിദ്യാഭ്യാസത്തെ പുനരധിവാസത്തിന്റെയും തിരുത്തലിന്റെയും പ്രധാന ഘടകമാക്കി, സമൂഹത്തിലേക്ക് വിജയകരമായി തിരിച്ചുചേരാന്‍ തടവുകാരെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പ്രിസണ്‍സും ഖസീം സര്‍വകലാശാലയും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായ ഈ പദ്ധതി, തടവുകാര്‍ക്ക് മോചനാനന്തരം സ്ഥിരതയാര്‍ന്ന ജീവിതവും മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളും ഒരുക്കുന്നതിനുള്ള സൗദി അറേബ്യയുടെ പുനരധിവാസ നയങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായും അധികൃതര്‍ വ്യക്തമാക്കി.
English Summary: A group of inmates at Buraidah Prison has completed vocational diploma programs in marketing and sales under the first graduating cohort of an educational initiative launched through a community partnership between the General Directorate of Prisons and Qassim University.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."