മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ
തിരുവനന്തപുരം: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ചില പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. സാങ്കേതികവും പ്രവര്‍ത്തനപരവുമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് സര്‍വീസുകള്‍ പിന്‍വലിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
റദ്ദാക്കിയ ട്രെയിന്‍ സര്‍വീസുകള്‍
ഓഗസ്റ്റ് 3- എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷല്‍ (06523)
ഓഗസ്റ്റ് 4- തിരുവനന്തപുരം നോര്‍ത്ത് -എസ്.എം.വി.ടി ബെംഗളൂരു വീക്കിലി സ്‌പെഷല്‍ (065243)
ഓഗസ്റ്റ് 5- എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷല്‍ (06547)
ഓഗസ്റ്റ് 6- തിരുവനന്തപുരം നോര്‍ത്ത് - എസ്.എം.വി.ടി ബെംഗളൂരു വീക്കിലി സ്‌പെഷല്‍ (06548)
ജൂലൈ 31- എസ്.എം.വി.ടി ബെംഗളൂരു - തിരുവനന്തപുരം നോര്‍ത്ത് വീക്കിലി സ്‌പെഷല്‍ (06555)
ഓഗസ്റ്റ് 2- തിരുവനന്തപുരം നോര്‍ത്ത് - എസ്.എം.വി.ടി ബെംഗളൂരു വീക്കിലി സ്‌പെഷല്‍ (06556)
ഇതിനുപുറമെ, ആഗസ്റ്റ് 1, 2, 3 തിയതികളില്‍ ഓടുന്ന മൈസൂരു - തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (16315) പ്രതിദിന ട്രെയിന്‍ സര്‍വീസ് 105 മിനിറ്റ് (1 മണിക്കൂര്‍ 45 മിനിറ്റ്) വൈകിയായിരിക്കും യാത്ര തിരിക്കുകയെന്നും റെയില്‍വേ വ്യക്തമാക്കി.
Southern Railway has cancelled several special train services running between Bengaluru and Thiruvananthapuram North due to operational constraints, while also announcing delays for the Mysuru-Thiruvananthapuram Express.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."