ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക
കോഴിക്കോട്: നഗരമധ്യത്തിലെ ഒറ്റമുറി വീട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ ലഹരിമാഫിയയല്ലെന്ന് പൊലിസ്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ബന്ധുവിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയായ 22 കാരനാണ് പൊലിസ് പിടിയിലായത്.
പാളയം പുതിയ കോവിലകം പറമ്പില്‍ ബി.ബിജു(38)വിനെയാണ് കഴിഞ്ഞ ഞായറാഴ്ച്ച വീടിനുള്ളില്‍ കത്തികൊണ്ട് കുത്തേറ്റ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിടിനോട് ചേര്‍ന്ന് കുടുംബത്തിന്റെ തന്നെ മറ്റൊരു വീട്ടിലാണ് ബിജു താമസിക്കുന്നത്. ക്ഷീര കര്‍ഷകനായ ബിജു പശുവിനെ
കറക്കാനായി എഴുന്നേല്‍ക്കാത്തത് ശ്ര ദ്ധയില്‍പ്പെട്ട അമ്മ ഫോണ്‍ വിളിച്ചെങ്കി ലും കിട്ടിയില്ല. പിന്നീട് നേരിട്ടെത്തി നോക്കിയപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് അടച്ച നിലയില്‍ കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ രക്തം വാര്‍ന്ന നിലയില്‍ ബിജു കിടക്കുന്നതാണ് കണ്ടത്.
അമ്മയുടെ നിലവിളി കേട്ടെത്തിയ സമീപവാസിയാണ് പൊലിസില്‍ വിവരമറിയിച്ചത്. കത്തിപോലുള്ള മൂര്‍ച്ചയേറിയ ആയുധംകൊണ്ടാണ് കൊ ലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ സംഘം ആണെന്നായിരുന്നു ആദ്യ നിഗമനം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലിസിന് വിവരം നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്.
ഇതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് ബിജുവിന്റെ കൊലപാതകമെന്നാണ് വിവരം. പ്രതിയായ യുവാവിനെ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലിസിന് നല്‍കിയ മൊഴി.
പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്.
അതേസമയം ബിജുവിനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വീട്ടില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള 45 മുറിവുകളാണ് ബിജുവിന്റെ ശരീരത്തിലുള്ളത്. 18 തവണ കഴുത്തിന് മുന്‍ഭാഗത്തും പിന്‍ഭാഗത്തും കുത്തി മുറിവേല്‍പ്പിച്ചിട്ടുണ്ട്. കഴുത്തില്‍ നിന്ന് രക്തം വാര്‍ന്നുപോയതാണ് മരണകാരണം. കൊല്ലപ്പെടുന്നതിനു മുന്‍പ് ബിജു മദ്യപിച്ചിരുന്നു. മദ്യ ലഹരിയില്‍ ആയതിനാല്‍ ചെറുത്തുനില്‍പ്പിന് പോലും ബിജുവിന് സാധിച്ചിരുന്നില്ലെന്നാണ് പൊലിസ് പറയുന്നത്.
The murder of a young man in Palayam was not linked to a drug mafia, as initially suspected, but was allegedly carried out by a relative, police said. According to the investigation, the accused harboured resentment after being taken for treatment for mental health issues, which allegedly motivated the revenge killing. Police have arrested the suspect and are continuing the investigation to establish the full sequence of events.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."