HOME
DETAILS

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

  
Web Desk
July 22, 2026 | 9:39 AM

 cjp asks supporters to stop sending food as overwhelming aid reaches neet protest site

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചെറുപ്പത്തിന്റെ നീതിക്കായുള്ള ആയിരങ്ങളുടെ പോരാട്ടത്തെ ഹൃദയത്തോട് ചേര്‍ക്കുകയാണ് ഇന്ത്യന്‍ ജനത. പലതരത്തിലാണ് രാജ്യം അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഭക്ഷണം ഉള്‍പെടെ അവശ്യ സാധനങ്ങള്‍ അയച്ചു കൊണ്ടാണ് ചിലര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചത്. 
ആയിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ഓണ്‍ലൈനായി ഒഴുകിയെത്തിയത് . 'അഭിജീത് ദീപ്കെ, ജന്തര്‍ മന്ദര്‍, ന്യൂഡല്‍ഹി' എന്ന ഒറ്റ വിലാസത്തിലാണ് ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി ഭക്ഷണങ്ങള്‍ ഇവിടെ വിതരണത്തിനെത്തിയത്. 

ഏതായാലും ജന്തര്‍മന്തറില്‍ നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കായി സഹായഹസ്തവുമായി എത്തിയ ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയുമായി എത്തിയിരിക്കുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി. ആവശ്യത്തില്‍ അധികം ഭക്ഷണം ഇതിനോടകം എത്തിക്കഴിഞ്ഞെന്നും ഇനി ആരും ഇത് അയക്കരുതെന്നും സി.ജെ.പി സോഷ്യല്‍ മീഡിയ വഴി അഭ്യര്‍ഥിക്കുന്നു. 

'അതി മനോഹരമാണ് നമ്മുടെ രാജ്യവും ഇവിടുത്തെ മനുഷ്യരും. പ്രതിഷേധക്കാര്‍ക്കായി ഭക്ഷണം അയച്ചുതന്നതിന് എല്ലാവര്‍ക്കും വലിയ നന്ദി. നിങ്ങളുടെ ഈ സ്‌നേഹത്തിന് മുന്നില്‍ ഞങ്ങള്‍ വാക്കുകളില്ലാത്തവരാകുന്നു.

 

എന്നാല്‍ ഇന്നത്തേക്ക് ആവശ്യത്തിനുള്ളതിലും അധികം ഭക്ഷണം ഞങ്ങള്‍ക്ക് ലഭിച്ചുകഴിഞ്ഞു  ദയവായി ഇനി ആരും ഭക്ഷണം അയക്കരുത്!' സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.

സാധനങ്ങള്‍ അമിതമായി എത്തിച്ചേര്‍ന്ന് അത് പാഴായിപ്പോകുന്നത് ഒഴിവാക്കാനാണ് ഈയൊരു അടിയന്തര അഭ്യര്‍ത്ഥനയെന്നും സി.ജെ.പി വ്യക്തമാക്കുന്നു. നിലവിലുള്ള ആവശ്യങ്ങളെല്ലാം പൂര്‍ണമായി നിറവേറ്റപ്പെട്ടിട്ടുണ്ടെന്നും, ഭാവിയില്‍ വീണ്ടും എന്തെങ്കിലും ആവശ്യങ്ങള്‍ വരുകയാണെങ്കില്‍ അത് അന്നേ ദിവസം തന്നെ അറിയിക്കുമെന്നും പോസ്റ്റില്‍ അറിയിക്കുന്നു. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് സി.ജെ.പി ഇക്കാര്യം അറിയിക്കുന്നത്.

കനത്ത പൊലിസ് നടപടികള്‍ക്കും ലാത്തിച്ചാര്‍ജിനും ശേഷം തകര്‍ത്തുകളഞ്ഞ സമരപ്പന്തലുകള്‍ വീണ്ടും ഉയര്‍ത്തി പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. മഴയെയും വന്‍ പൊലിസ് സന്നാഹത്തെയും അവഗണിച്ചാണ് ആയിരക്കണക്കിന് ആളുകള്‍ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി സമരവേദിയിലേക്ക് വീണ്ടും എത്തിയത്.

അതിനിടെ, 'സന്‍സദ് ചലോ' മാര്‍ച്ചിലുണ്ടായ സംഘര്‍ഷങ്ങളും വാഹനാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലിസ് ആറ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വലിയ തോതിലുള്ള അക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കലുമാണ് ഉണ്ടായെന്നാണ് പൊലിസ് ആരോപിക്കുന്നത്. ഇന്റര്‍നെറ്റ് വിച്ഛേദിച്ചുകൊണ്ടുള്ള കര്‍ശന സുരക്ഷയാണ് നിലവില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

the cjp thanked supporters across india for sending food to protesters at delhi's jantar mantar, saying enough supplies had arrived and urging people to stop sending more to avoid waste.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 hours ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 hours ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  4 hours ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  4 hours ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  4 hours ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  4 hours ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  5 hours ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  5 hours ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  6 hours ago