HOME
DETAILS

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

  
July 23, 2026 | 9:18 AM

assam-floods-10-deaths-in-24-hours-over-6-lakh-affected

അസം:അസമിലെ പ്രളയത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ജോര്‍ഹട്ട്, ശിവസാഗര്‍ എന്നീ ജില്ലകളില്‍ മൂന്ന് പേരും, ചറൈഡിയോയില്‍ രണ്ടു പേരും, ധേമാജിയിലും കര്‍ബിയിലും ഓരോ പേരുമാണ് മരണപ്പെട്ടത്. 

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ പ്രളയത്തില്‍ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 

അതേസമയം, മൂന്ന് സ്ത്രീകളെയും മൂന്ന് പുരുഷന്മാരേയും കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് പ്രളയം കാരണം 11 ജില്ലകളിലായി ഏകദേശം 6.53 ലക്ഷം പേരാണ് ദുരിതം അനുഭവിക്കുന്നത്. 40 റവന്യൂ ബ്ലോക്കുകളിലായി 11 ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

നിര്‍ത്താതെയുള്ള മഴ കാരണം ബ്രഹ്മപുത്രയും പോഷകനദികളും പല സ്ഥലത്തും കവിഞ്ഞൊഴുകുന്നു.നാങ്‌ലമുരഘട്ടില്‍ റെക്കോര്‍ഡ് ഉയരത്തിലാണ് ഡിസാംഗ് പുഴ ഒഴുകുന്നത്. അപായ നിലയുടേയും മുകളിലാണ് ചെനിമാരിയിലെ ബുര്‍ഹി ദിഹിംഗ് പുഴയും, നുമാലിഗഡിലെ ധന്‍സിരിയും, ശ്രീഭൂമിയിലെ കുഷിയറ നദിയും ഒഴുകുന്നത്.

പ്രളയ ബാധിതരായ 3.13 ലക്ഷം പേരെയാണ് ജില്ലാ ഭരണകൂടം 487 ക്യാമ്പുകളിലായി താമസിപ്പിച്ചിട്ടുള്ളത്. ബുധനാഴ്ച ഇന്ത്യന്‍ ആര്‍മിയും, പൊലിസും NDRF,  DDRF, SDRF ഉം ചേര്‍ന്ന് 8409 ദുരിതബാധിതരെ രക്ഷപ്പെടുത്തി. ബുധനാഴച ഉണ്ടായ പ്രളയത്തില്‍ 53 റോഡുകള്‍ തകര്‍ന്നതായും നിരവധി നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

 

 

The flood situation in Assam has worsened, with 10 people reportedly losing their lives within 24 hours and more than 6 lakh people affected across the state. Authorities have intensified rescue and relief operations as several areas remain inundated. Emergency teams are working to provide assistance to displaced residents and manage the ongoing crisis.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  4 hours ago
No Image

ജന്തര്‍മന്ദര്‍ പ്രക്ഷോഭം: 'അടച്ചിട്ട മെട്രോ സ്‌റ്റേഷനുകള്‍ ഉച്ചയോടെ തുറക്കണം, അല്ലെങ്കില്‍ ഇടപെടും'  താക്കീതുമായി സുപ്രിം കോടതി 

National
  •  5 hours ago
No Image

വാര്‍ധക്യത്തിലും ആരോഗ്യം നിലനിര്‍ത്താം: ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഇവ ഉള്‍പ്പെടുത്താം

Kerala
  •  6 hours ago
No Image

അതൊരു ഒഴിവ് കഴിവല്ല; സ്പാനിഷ് താരം ഡാനി ഓൾമോയോട് മോശമായി പെരുമാറിയതിൽ ക്ഷമാപണം നടത്തി അർജന്റീന പരിശീലകൻ റോബർട്ടോ അയാള

Football
  •  6 hours ago
No Image

സമരക്കാര്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും?;നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

National
  •  6 hours ago
No Image

വേനല്‍ച്ചൂട് കുറയ്ക്കാന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കൂ; ജനങ്ങളോട് സൗദി പരിസ്ഥിതി മന്ത്രാലയം

Saudi-arabia
  •  6 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; പി.എസ് പ്രശാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 hours ago
No Image

'വ്യാജവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നു'; മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കരഞ്ഞ് പി.കെ ശ്രീമതി

Kerala
  •  6 hours ago
No Image

അച്ചടി നിലച്ചു; റവന്യൂ സ്റ്റാമ്പിന് നെട്ടോട്ടം

Kerala
  •  6 hours ago
No Image

പ്രവര്‍ത്തനം താളംതെറ്റിയിട്ടും ഡി.പി.സി കൂടുന്നില്ല; മോട്ടോര്‍ വാഹനവകുപ്പില്‍ ആളില്ലാ കസേരകള്‍ 153

Kerala
  •  6 hours ago