HOME
DETAILS

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

  
ഇ.പി. ഷെഫീഖ്
July 24, 2026 | 1:08 PM

Surveillance measures deployed at Jantar Mantar protest have triggered concerns over privacy and the limits of police monitoring

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹി ജന്തര്‍ മന്തറില്‍ കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) നടത്തുന്ന ഐതിഹാസിക യുവജന സമരത്തെ ഫോണുകളും കാംകോർഡറുകളും മെറ്റാ സ്മാർട്ട് ഗ്ലാസുകളുമൊക്കെ ഉപയോഗിച്ച് ഡൽഹി പൊലീസ് 'ലൈവായി ചിത്രീകരിക്കുന്നത്' വിവാദത്തിൽ. ക്രമസമാധാന പാലനത്തിനായി പ്രതിഷേധങ്ങൾ റെക്കോർഡ് ചെയ്യുന്നത് പതിവാണെന്ന് പൊലീസ് വിശദീകരിക്കുന്നുണ്ടെങ്കിലും സമരപരിപാടികൾക്കപ്പുറം ഭക്ഷണം കഴിക്കൽ, വിശ്രമിക്കൽ, വൈദ്യസഹായം തേടൽ തുടങ്ങിയ ദൈനംദിന കാര്യങ്ങളിലേക്ക് പോലും ഈ പകർത്തിവെക്കൽ നീളുന്നുണ്ടെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കനത്ത മഴയിൽ നനഞ്ഞ വസ്ത്രങ്ങളുമായി സമര സ്ഥലത്ത് തുടരേണ്ടി വന്ന സ്ത്രീ പ്രതിഷേധക്കാരുടെ ചിത്രങ്ങളും വിഡിയോകളും പൊലീസ് പകർത്തിയതായും ഈ നിരീക്ഷണ രീതി ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ആരോപിക്കുന്നു.  

പ്രതിഷേധ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള സ്ഥിരം സർവൈലൻസ് ടവർ വഴിയും അല്ലാതെയും ജൂൺ 20 മുതൽ ഡൽഹി പൊലീസ് പ്രതിഷേധക്കാരുടെ ചിത്രങ്ങളും വീഡിയോകളും തുടർച്ചയായി പകർത്തിവരികയാണെന്ന് ചൂണ്ടിക്കാട്ടി മുൻ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ആണ് ദില്ലി ഹൈക്കോടതിയിൽ ഹർജിയിൽ നൽകിയത്. വിദ്യാർത്ഥി പ്രതിഷേധക്കാരുടെ ചിത്രങ്ങളും വീഡിയോകളും അവരുടെ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അയച്ചുകൊടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ഹർജിയിൽ പറയുന്നു.

ദില്ലി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഈ ഹർജിയെ ഒരു 'ആഡംബര വ്യവഹാരം' അഥവാ Luxury Litigation എന്നാണ് വിശേഷിപ്പിച്ചത്. ഇത് ഭരണകൂട നിരീക്ഷണമല്ലെന്നും പ്രതിഷേധക്കാർ തന്നെ ജന്തര്‍ മന്തറിലെ വീഡിയോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു. പ്രതിഷേധ സ്ഥലങ്ങളിൽ പൊലീസ് പ്രവർത്തനം ക്രമീകരിക്കുന്നതിന് എന്തെങ്കിലും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ നിലവിലുണ്ടോ എന്ന് കോടതി ചോദിക്കുകയും വിഷയം കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റിവെക്കുകയും ചെയ്തു.

പൊലീസ് ഉദ്യോഗസ്ഥർ ഫോണുകൾക്കും കാംകോർഡറുകൾക്കും പുറമെ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ വരെ ഉപയോഗിച്ച്  പ്രതിഷേധക്കാരുടെ ദൃശ്യങ്ങൾ പകർത്തുന്നത് തത്സമയ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെയാണ് സംഭവം വിവാദമായത്. പ്രതിഷേധ സമരത്തിനെത്തിയ പെൺകുട്ടിയുടെ മുഖത്തടിച്ചതിന്റെ പേരിൽ നടപടി നേരിട്ട അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സന്ദീപ് ലാംബ മെറ്റ ഗ്ലാസ് ധരിച്ച് സമരക്കാർക്കിടയിലെത്തിയ ദൃശ്യങ്ങളുണ്ട് . ലാംബയുടെ പഴയ വിഡിയോ ദൃശ്യങ്ങളിൽ സാധാരണ കണ്ണടയാണ് ധരിച്ചിരിക്കുന്നതെന്ന് കാണാം. 

ഈ ഡാറ്റകൾ എങ്ങനെ നിർമ്മിക്കുന്നു, പരിപാലിക്കുന്നു, പരിശോധിക്കുന്നു 

റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി പൊലീസ് തങ്ങളുടെ നഗരവ്യാപകമായ എ.ഐ അധിഷ്ഠിത നിരീക്ഷണ ശൃംഖലയെയാണ് ക്രമസമാധാന പരിപാലനത്തിനായി കൂടുതലായി ആശ്രയിക്കുന്നത്. സി.ജെ.പിയുടെ പ്രതിഷേധ മാർച്ചിനിടെയുണ്ടായ സംഘർഷങ്ങളെ തുടർന്ന്, അതിക്രമങ്ങളിൽ പങ്കാളികളായവരെ കണ്ടെത്തുന്നതിന് എ.ഐ ക്യാമറ ദൃശ്യങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് ഈ ദൃശ്യങ്ങൾ പൊലീസിന്റെ ക്രിമിനൽ ഡാറ്റാബേസുമായി ഒത്തുനോക്കുന്നതിന് വേണ്ടി ആണെന്നായിരുന്നു വിശദീകരണം. കലാപം, ഭരണനിർവ്വഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വിവിധ പൊലീസ് സ്റ്റേഷനുകളിലായി പത്ത് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

ഇന്ന് രാജ്യത്തെ ഏറ്റവും വലിയ എ.ഐ-അധിഷ്ഠിത പൊതു നിരീക്ഷണ സംവിധാനങ്ങളിലൊന്നാണ് ഡൽഹി പൊലീസ് പ്രവർത്തിപ്പിക്കുന്നത്. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷന്റെ (IFF) കണക്കനുസരിച്ച് ഏകദേശം 25,000 സിസിടിവി ക്യാമറകൾ ഈ ശൃംഖലയിൽ സംയോജിപ്പിച്ചിട്ടുണ്ട്. 'സേഫ് സിറ്റി പ്രൊജക്റ്റിന്' കീഴിൽ സ്ഥാപിച്ച ക്യാമറകളും ദില്ലി മെട്രോ റെയിൽ കോർപ്പറേഷനും ഇന്ത്യൻ റെയിൽവേയും പ്രവർത്തിപ്പിക്കുന്ന ക്യാമറകളും ഇതിൽ ഉൾപ്പെടുന്നു. ഡൽഹി പൊലീസ് ആസ്ഥാനത്തുള്ള 'ഇന്റഗ്രേറ്റഡ് കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻ ആൻഡ് കമ്പ്യൂട്ടർ സെന്റർ' (C4I) ആണ് ഇതിന്റെ പ്രധാന കേന്ദ്രം. ഇത് നഗരത്തിലുടനീളമുള്ള ജില്ലാ, പൊലീസ് സ്റ്റേഷൻതല കമാൻഡ് സെന്ററുകളുമായി ബന്ധപ്പിച്ചിരിക്കുന്നു. പദ്ധതിയുടെ തുടക്കത്തിൽ, 2,100 എ.ഐ-അധിഷ്ഠിത ക്യാമറകൾ പ്രവർത്തനക്ഷമമായതായി ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. 

മുഖം തിരിച്ചറിയൽ (Facial Detection), ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ, കൈകളുടെ ചലനങ്ങൾ തിരിച്ചറിയൽ (Hand Gesture Recognition), ജനസാന്ദ്രത നിരീക്ഷിക്കൽ തുടങ്ങി എ.ഐ സാങ്കേതികവിദ്യയിലധിഷ്ഠിതമായ വിഡിയോ അനലിറ്റിക്സ് സംവിധാനങ്ങൾ ഇതിലുണ്ട്. എന്നിരുന്നാലും, ഈ സംവിധാനങ്ങളിലൂടെ ഏതൊക്കെ വ്യക്തികളെയാണ് തിരിച്ചറിയാൻ കഴിയുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല; കാരണം മുഖം തിരിച്ചറിയലിനായുള്ള ഡാറ്റാബേസിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ കാലാകാലങ്ങളിൽ വ്യത്യസ്തമായിരുന്നു.

2025-ൽ ഒരു മുതിർന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ 'ദി ഇക്കണോമിക് ടൈംസിനോട്' പറഞ്ഞത്, 20,000-ത്തിലധികം കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഡാറ്റാബേസുമായി ഈ ക്യാമറകൾ ഒത്തുനോക്കുമെന്നാണ്. അതേവർഷം സ്വാതന്ത്ര്യദിന സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഈ ഡാറ്റാബേസിൽ 3,00,000 വിവരങ്ങൾ ഉണ്ടെന്ന് കാണിച്ചു. പിന്നീട്, ഈ സിസ്റ്റത്തിൽ ഏകദേശം 3,50,000 ക്രിമിനൽ റെക്കോർഡുകൾ ഉണ്ടെന്നും 200 മില്ലിസെക്കൻഡിനുള്ളിൽ ഏകദേശം പത്ത് ലക്ഷം റെക്കോർഡുകൾ വരെ പരിശോധിക്കാൻ ഇതിന് കഴിയുമെന്നും 'ബയോമെട്രിക് അപ്ഡേറ്റ്' എന്ന ട്രേഡ് പബ്ലിക്കേഷൻ റിപ്പോർട്ട് ചെയ്തു.

2019-ൽ 'ദി ഇന്ത്യൻ എക്സ്പ്രസ്സ്' നടത്തിയ അന്വേഷണത്തിൽ ഡൽഹി പൊലീസ് മൂന്ന് വെവ്വേറെ ഡാറ്റാസെറ്റുകൾ ഉപയോഗിച്ചാണ് ഫേഷ്യൽ റെക്കഗ്നിഷൻ ടൂളുകൾ പ്രവർത്തിപ്പിക്കുന്നതെന്ന് കണ്ടെത്തി. 1,50,000-ത്തിലധികം കുറ്റവാളികളുടെ പട്ടിക, 2,000 ഭീകരവാദ സംശയിതരുടെ പട്ടിക, കൂടാതെ പ്രതിഷേധ ദൃശ്യങ്ങളിൽ നിന്ന് ശേഖരിച്ച ചിത്രങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ "പ്രശ്നക്കാരുടെയും അക്രമികളുടെയും" മറ്റൊരു പട്ടിക എന്നിവയാണിത്. ഈ ഡാറ്റാബേസുകൾ എങ്ങനെ നിർമ്മിക്കുന്നു, പരിപാലിക്കുന്നു, പരിശോധിക്കുന്നു എന്നതിനെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. ആവശ്യത്തിന് നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളില്ലാത്തതിനാൽ, ഫേഷ്യൽ റെക്കഗ്നിഷൻ നിയമപരമായി നിശ്ചയിച്ചിട്ടുള്ള അതിരുകൾ കടന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന സാധാരണക്കാരെപ്പോലും ഇതിലേക്ക് ഉൾപ്പെടുത്താൻ ഇടയാക്കുമെന്നാണ്  നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 

ഡൽഹി പൊലീസ് കലാപക്കേസുകളിലെ പ്രതികളെ തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയെ മാത്രം ആശ്രയിച്ചതായി പുലിറ്റ്സർ സെന്ററിനായി നടത്തിയ അന്വേഷണത്തിൽ 'ദി വയർ' കണ്ടെത്തിയിരുന്നു. ഇത് കൃത്യതയില്ലായ്മ, ഉത്തരവാദിത്തമില്ലായ്മ, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവയെക്കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തുന്നതയാണ് വിലയിരുത്തപ്പെടുന്നത്. ഡൽഹി പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ പ്രോഗ്രാമിന് വ്യക്തമായ നിയമപരമായ അടിത്തറയില്ല. 2025ൽ രാജ്യസഭാ എം.പി സാകേത് ഗോഖലെയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചത് 2022 ജൂൺ 9-ന് ഡൽഹി പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നാണ്. "സംശയാസ്പദമായ വ്യക്തികളെ അല്ലെങ്കിൽ കുറ്റവാളികളെ" തിരിച്ചറിയാൻ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഈ ഉത്തരവ് അനുമതി നൽകിയിരുന്നു.

delhi police watching.png

മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ പ്രത്യേക നിയമമില്ല

'ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട്, 2023' വ്യക്തിവിവര സംരക്ഷണത്തിനായുള്ള പൊതുവായ ചട്ടക്കൂട് നൽകുന്നുണ്ടെങ്കിലും പൊതുസ്ഥലങ്ങളിലെ ബയോമെട്രിക് നിരീക്ഷണത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നില്ല. കൂടാതെ, നിയമപരമായി അനുമതിയുള്ള പ്രവർത്തനങ്ങൾക്കോ രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ എന്നിവയ്ക്കോ ആവശ്യമെങ്കിൽ സമ്മതമില്ലാതെ തന്നെ വ്യക്തിവിവരങ്ങൾ ഉപയോഗിക്കാൻ സർക്കാർ ഏജൻസികൾക്ക് ഇതിൽ വലിയ ഇളവുകൾ നൽകുന്നുണ്ട്. തൽഫലമായി, ഇത്തരം നിരീക്ഷണ ക്യാമറകളിൽ ദൃശ്യങ്ങൾ പതിയുന്ന വ്യക്തികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നോ അതിനെ ചോദ്യം ചെയ്യാനോ ഉള്ള അവസരങ്ങൾ പരിമിതമാണ്.

അതുകൊണ്ടുതന്നെ, ഇതിലെ പ്രധാന ഭരണഘടനാപരമായ സംരക്ഷണം വരുന്നത് 'ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി Vs  യൂണിയൻ ഓഫ് ഇന്ത്യ (2017)' കേസിലെ സുപ്രീം കോടതി വിധിയിൽ നിന്നാണ്. സ്വകാര്യതയ്ക്കുള്ള അവകാശത്തിന്മേലുള്ള ഏതൊരു നിയന്ത്രണത്തിനും വ്യക്തമായ നിയമപരമായ അടിത്തറയുണ്ടായിരിക്കണമെന്നും അത് ആനുപാതികത്വ പരിശോധനയിൽ (Test of Proportionality) വിജയിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. പൊലീസ് നിരീക്ഷണം ഏകാധിപത്യപരമാകരുത്, നിയമപരമായി അംഗീകരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പുറത്തുള്ളവരെ ലക്ഷ്യം വെയ്ക്കരുത്, മൗലികസ്വാതന്ത്ര്യങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കരുത് എന്ന 'മലക് സിംഗ് Vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് ആൻഡ് ഹരിയാന' കേസിലെ മുൻവിധിയും ഇത് ശരിവെക്കുന്നു.

ഡിജിറ്റൽ അവകാശ പ്രവർത്തകർ വാദിക്കുന്നത് ഡൽഹിയിലെ നിരീക്ഷണ ശൃംഖല വ്യാപിപ്പിച്ചപ്പോൾ ഈ സുരക്ഷാ മാനദണ്ഡങ്ങളൊന്നും പരിഗണിച്ചിട്ടില്ലെന്നാണ്. ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് മുമ്പ് ഡൽഹി പൊലീസ് സ്വകാര്യതാ വിലയിരുത്തൽ (Privacy Assessment) നടത്തിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികൾ ചൂണ്ടിക്കാട്ടി ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ വ്യക്തമാക്കുന്നു. സംഘടനയുടെ അഭിപ്രായത്തിൽ, 'സേഫ് സിറ്റി പ്രൊജക്റ്റിനായി' സ്വകാര്യതാ പ്രത്യാഘാത വിലയിരുത്തലുകളൊന്നും നടത്തിയിട്ടില്ല.

മറ്റ് രാജ്യങ്ങൾ ഫേഷ്യൽ റെക്കഗ്നിഷനെ നിയന്ത്രിക്കുന്നത് ഇങ്ങനെ-

2025 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ 'എ.ഐ ആക്ട്', തട്ടിക്കൊണ്ടുപോയവരെ കണ്ടെത്തുകയോ പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീകരാക്രമണങ്ങൾ തടയുകയോ ചെയ്യുക എന്നതുപോലുള്ള വളരെ പരിമിതമായ സാഹചര്യങ്ങളിലൊഴികെ നിയമപാലകർ പൊതുസ്ഥലങ്ങളിൽ തത്സമയ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗിക്കുന്നത് പൊതുവായി നിരോധിക്കുന്നു. സ്വീഡൻ കടുത്ത കുറ്റകൃത്യങ്ങൾ, ഭീകരവാദ അന്വേഷണങ്ങൾ, കാണാതായ വ്യക്തികളുടെ കേസുകൾ എന്നിവയ്ക്ക് മാത്രമാണ് റിയൽ-ടൈം ഫേഷ്യൽ റെക്കഗ്നിഷൻ അനുവദിക്കുന്നത്. അതും പ്രോസിക്യൂട്ടറുടെ മുൻകൂർ അനുമതിക്കും സ്വകാര്യതാ നിയന്ത്രണ ഏജൻസിയുടെ മേൽനോട്ടത്തിനും വിധേയമായി മാത്രം.

ഇതിന് വിപരീതമായി, അമേരിക്കയിലെ നിയന്ത്രണങ്ങൾ പ്രാദേശിക നിയമങ്ങൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു; ചില നഗരങ്ങൾ പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ ഉപയോഗം പൂർണ്ണമായി നിരോധിച്ചപ്പോൾ മറ്റ് ചിലയിടങ്ങളിൽ ജുഡീഷ്യൽ മേൽനോട്ടത്തോടെ ഇത് അനുവദിക്കുന്നുണ്ട്. യു,കെ പൊലീസിന്റെ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുമ്പോൾ, ചൈന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനങ്ങളിലൊന്നാണ് പ്രവർത്തിപ്പിക്കുന്നത്.

meta 1.webp

ഒറ്റനോട്ടത്തിൽ സാധാരണ കണ്ണടയെന്ന് തോന്നിപ്പിക്കുന്ന മെറ്റ ഗ്ലാസ്

ഒറ്റനോട്ടത്തിൽ സാധാരണ കണ്ണടയാണെന്ന് തോന്നുമെങ്കിലും ക്യാമറ ഉൾപ്പെടെ നൂതനമായ സാങ്കേതിക സംവിധാനങ്ങളോടുകൂടിയുള്ള സ്മാർട് ഗ്ലാസ് ആണ് മെറ്റ സ്മാർട് ഗ്ലാസ്. പ്രശസ്ത ഐവെയർ ബ്രാൻഡുകളായ റേ-ബാൻ, ഓക്ലെ എന്നിവരുമായി സഹകരിച്ചാണ് മെറ്റ ഇത് നിർമ്മിച്ചിരിക്കുന്നത്. കണ്ണടയുടെ ഫ്രെയിമിൽ നൽകിയിരിക്കുന്ന 12 MP ക്യാമറ ഉപയോഗിച്ച് എച്ച്.ഡി ഫോട്ടോകളും വിഡിയോകളും പകർത്താം. ഈ ക്യാമറ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിലേക്ക് നേരിട്ട് പോയിന്റ്-ഓഫ്-വ്യൂ ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കും. ഇൻ-ബിൽറ്റ് സ്പീക്കറുകളും മൈക്രോഫോണുകളും ഉള്ളതിനാൽ ഫോൺ കോളുകൾ സംസാരിക്കാനും പാട്ടുകൾ കേൾക്കാനും സാധിക്കും. ഡിസ്‌പ്ലേയില്ലാത്ത സാധാരണ മോഡലുകൾക്ക് പുറമെ, ലെൻസിൽതന്നെ സന്ദേശങ്ങളും അറിയിപ്പുകളും കാണാൻ സഹായിക്കുന്ന വിഷ്വൽ ഡിസ്‌പ്ലേ (In-lens display) ഉള്ള പുതിയ മോഡലുകളും ലഭ്യമാണ്. മെറ്റ നിർമിതബുദ്ധി നിയന്ത്രിക്കാനും സൗകര്യമുണ്ട്.

From AI powered cameras and facial recognition to Meta smart glasses, surveillance measures deployed at Delhi's Jantar Mantar protest have triggered concerns over privacy and the limits of police monitoring. The use of these technologies has sparked a legal battle in the Delhi High Court and reignited a wider debate over privacy, civil liberties and the limits of police surveillance in public spaces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  4 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  4 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  4 hours ago
No Image

റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  4 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  4 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  4 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  5 hours ago