HOME
DETAILS
MAL
പൊലിസിന് നേരെ ബോംബേറ്;ബി.ജെ.പി പ്രവർത്തകന് 10 വർഷം കഠിനതടവ്
July 26, 2026 | 1:54 AM
തലശേരി: പൊലിസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകന് 10 വർഷം കഠിനതടവ്. 2,00,000 രൂപ പിഴയും അടയ്ക്കണം.
കേസിലെ ഒന്നാംപ്രതി എരഞ്ഞോളി കൊടക്കളത്തെ പാലാപറമ്പിൽ പ്രബേഷിനെ (34) ആണ് തലശേരി രണ്ടാം അഡിഷനൽ ജില്ലാസെഷൻസ് ജഡ്ജി എം. തുഷാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
കേസിലെ രണ്ടാംപ്രതിയായ കൊടക്കളത്തെ ബേബി നിവാസിൽ പി. സൂരജ് (35) വിചാരണസമയത്ത് ഹാജരാകാത്തതിനാൽ കേസ് പിന്നീട് വീണ്ടും പരിഗണിക്കും. 2016 ഒക്ടോബർ 30ന് രാത്രി ഒമ്പതോടെ പൊന്ന്യം നായനാർ റോഡിലാണ് കേസിനാസ്പദമായ സംഭവം.
നായനാർ റോഡ് ഭാഗത്ത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന കതിരൂർ പൊലിസിന്റെ ജീപ്പിന് നേരെയാണ് ബോംബെറിഞ്ഞത്. പ്രോസിക്യൂഷന് വേണ്ടി അഡിഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് ജയശ്രീ ഹാജരായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."