HOME
DETAILS

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

  
Web Desk
July 25, 2026 | 12:11 PM

CJP calls off protest Central Government accepts all demands

ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുന്നതായി സി.ജെ.പി നേതാക്കൾ അറിയിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

സമരക്കാരെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയതായി സി.ജെ.പി നേതാക്കൾ അറിയിച്ചു. ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലുമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്നും, ഭാവിയിൽ സമരവുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കില്ലെന്നും കേന്ദ്രം ഉറപ്പുനൽകിയതായി അവർ പറഞ്ഞു. ഇതുസംബന്ധിച്ച രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ച കൈമാറുമെന്നും അറിയിച്ചു.

സമരത്തിനിടെ നാശനഷ്ടമുണ്ടായ വിഷയങ്ങളിൽ ചട്ടങ്ങൾ പരിശോധിച്ച് നഷ്ടപരിഹാരം നൽകുമെന്നും, നാല് ആഴ്ചകൾക്ക് ശേഷം അടുത്ത ചർച്ച നടത്താനും തീരുമാനമായതായി സി.ജെ.പി നേതാക്കൾ അറിയിച്ചു. പരമാവധി സഹായധനം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ ഉറപ്പുനൽകിയതായും അവർ വ്യക്തമാക്കി.

നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് സി.ജെ.പിയും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപകമായി സമരം ശക്തമാക്കിയതിനു പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാൻ്റെ രാജി. ആദ്യം പ്രധാൻ രാജിവെക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സർക്കാർ. എന്നാൽ, പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സമരക്കാർ തുടർന്നതോടെ ഒടുവിൽ കേന്ദ്ര സർക്കാർ വഴങ്ങുകയായിരുന്നു.

Union Education Minister Dharmendra Pradhan resigned, CJP leaders announced they are ending their protest. The decision was taken following talks with the Central Government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 hours ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 hours ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 hours ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 hours ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 hours ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 hours ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  4 hours ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  4 hours ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  4 hours ago