ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്
കെയ്‌റോ: ഈജിപ്ഷ്യൻ ഫുട്ബോൾ ഇതിഹാസം മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് ക്ലബ്ബായ ബെഷിക്താസിൽ പന്തടിക്കും. നീണ്ട ഒൻപത് വർഷത്തെ അവിസ്മരണീയമായ ലിവർപൂൾ കരിയറിന് വിരാമമിട്ട് ഈ സീസണോടെ ക്ലബ്ബ് വിടുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
സലാഹും ബെഷിക്താസും തമ്മിലുള്ള ട്രാൻസ്ഫർ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലബ്ബുമായി കരാറിലെത്തുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.
ലിവർപൂളിനായി യുവേഫ ചാമ്പ്യൻസ് ലീഗ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള വൻകരയിലെ പ്രധാന കിരീടങ്ങൾ നേടിയ ശേഷമാണ് മുഹമദ് സലാഹിന്റെ പടിയിറക്കം. ആൽഫീൽഡിൽ നിന്ന് പിരിയുന്നതോടെ സൗദി പ്രോ ലീഗ് ക്ലബ്ബുകൾ ഉൾപ്പെടെ നിരവധി പ്രമുഖർ താരത്തിനായി രംഗത്തെത്തിയിരുന്നു. ഈജിപ്തിന്റെ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളിലും മികച്ച പ്രകടനമാണ് സലാഹ് പുറത്തെടുത്തത്.
Salah is currently a free agent after departing Liverpool. While multiple reports indicated a verbal agreement had been reached, Beşiktaş President Serdal Adalı confirmed that the club has submitted its final offer and is awaiting a definitive response.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."