ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്
ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക്. 'ഇത് ജനാധിപത്യത്തിന്റെ വിജയമാണ്' എന്ന് എക്‌സില്‍ കുറിച്ച അദ്ദേഹം, ഭയം മറികടന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുത്ത എല്ലാ പൗരന്മാര്‍ക്കും നന്ദി രേഖപ്പെടുത്തി. ആശുപത്രി കിടക്കയില്‍ നിന്ന് വിജയചിഹ്നം ഉയര്‍ത്തിക്കാട്ടുന്ന ചിത്രവും വാങ്ചുക്ക് പങ്കുവെച്ചിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കാരങ്ങളും ആവശ്യപ്പെട്ട് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായാണ് സോനം വാങ്ചുക്ക് ജൂണ്‍ 28 മുതല്‍ നിരാഹാര സമരം ആരംഭിച്ചത്. വിദ്യാഭ്യാസ രംഗത്ത് അടിയന്തര മാറ്റങ്ങള്‍ നടപ്പാക്കുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുകയും വേണമെന്നായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.
നീറ്റ് പരീക്ഷാ വിവാദങ്ങളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ച സാഹചര്യത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. വിദ്യാര്‍ത്ഥി സംഘടനകളും വിവിധ പ്രതിപക്ഷ പാര്‍ട്ടികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിക്കത്ത് സമര്‍പ്പിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. തുടക്കത്തില്‍ പ്രധാന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍, പ്രതിഷേധം കൂടുതല്‍ ശക്തമാവുകയും പ്രധാന്‍ രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സമരക്കാര്‍ സ്വീകരിക്കുകയും ചെയ്തതോടെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുകയായിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി നേരത്തേ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഒടുവില്‍ ധര്‍മേന്ദ്ര പ്രധാന്‍ മന്ത്രിസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.
Social activist Sonam Wangchuk reacted to Union Education Minister Dharmendra Pradhan's resignation by posting on X that "this is a victory of democracy," while thanking all citizens who overcame fear to participate in the protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."