HOME
DETAILS

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

  
July 25, 2026 | 4:24 PM

state AI cameras functional traffic fine collection resumed

തിരുവനന്തപുരം: സാങ്കേതിക തടസ്സങ്ങളും ബിൽ കുടിശ്ശികയും കാരണം നിർത്തിവെച്ചിരുന്ന സംസ്ഥാനത്തെ എഐ ക്യാമറകൾ വീണ്ടും കണ്ണുതുറന്നു. കരാർ തുക ലഭിക്കാത്തതിനെ തുടർന്ന് സേവനം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കെൽട്രോൺ, സ്വന്തം നിലയിൽ കുടിശ്ശിക തീർത്തതോടെയാണ് ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിച്ചത്. ഇന്നലെ മുതൽ എഐ ക്യാമറകൾ വഴിയുള്ള ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ചുമത്തിത്തുടങ്ങിയിട്ടുണ്ട്.

റോഡ് സുരക്ഷാ അതോറിറ്റിയിൽ നിന്ന് ലഭിക്കേണ്ട 55 കോടി രൂപയുടെ കുടിശ്ശിക സമയബന്ധിതമായി ലഭിക്കാത്തതായിരുന്നു ക്യാമറകളുടെ പ്രവർത്തനം നിലക്കാൻ കാരണം. കരാർ പ്രകാരം ഗഡുക്കളായി നൽകേണ്ട തുകയാണ് അതോറിറ്റി വൈകിപ്പിച്ചത്. എന്നാൽ, സർക്കാരുമായി ബന്ധപ്പെട്ട് കുടിശ്ശിക തുക ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പൊതുജനസുരക്ഷ മുൻനിർത്തി ക്യാമറകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ കെൽട്രോൺ തീരുമാനിച്ചത്.

2023-ൽ 232 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനമൊട്ടാകെ എഐ ക്യാമറ സംവിധാനം നടപ്പിലാക്കിയത്. പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെ പിഴയിനത്തിൽ മാത്രം ഏകദേശം 325 കോടി രൂപ സർക്കാരിലേക്ക് ഈടാക്കിയിട്ടുണ്ട്.

 

AI cameras across the state are now fully operational, and authorities have officially resumed issuing fines for traffic violations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 hours ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  3 hours ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  3 hours ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  3 hours ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  4 hours ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  5 hours ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  5 hours ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  5 hours ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  5 hours ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  6 hours ago