HOME
DETAILS

മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

  
July 28, 2026 | 2:53 AM

vadakara service road closed without warning severe traffic jam

വടകര: അറ്റകുറ്റപ്പണിക്കായി മുൻകൂർ മുന്നറിയിപ്പില്ലാതെ ദേശീയപാതയിലെ സർവിസ് റോഡ് അടച്ചതിനെ തുടർന്ന് വടകര നഗരവും പരിസരപ്രദേശങ്ങളും കടുത്ത ഗതാഗതക്കുരുക്കിൽ. തിങ്കളാഴ്ച രാവിലെ ഏഴുമണി മുതൽ പുതിയ ബസ് സ്റ്റാൻഡ് ലിങ്ക് റോഡ് ജംഗ്ഷൻ വരെയുള്ള സർവിസ് റോഡാണ് കരാർ കമ്പനി അധികൃതർ അടച്ച് പണി ആരംഭിച്ചത്.

ഇത് ഓഫീസുകളിലേക്കും സ്കൂൾ-കോളേജുകളിലേക്കും പോകുന്ന ജീവനക്കാരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും ദുരിതത്തിലാക്കി. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങളും ബസുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കോഴിക്കോട് ഭാഗത്തേക്കുള്ള സർവിസ് റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.

കുരുക്ക് കരിമ്പനപ്പാലം വരെ കിലോമീറ്ററുകളോളം നീണ്ടുനിന്നു. കരിമ്പനപ്പാലത്തുനിന്ന് എടോടി വഴി പഴയ ബസ് സ്റ്റാൻഡിലൂടെ കണ്ണൂർ ഭാഗത്തേക്ക് പോകാൻ വാഹനങ്ങൾ ഇതരവഴികൾ തേടിയതോടെ എടോടി ജംഗ്ഷനിലും ഗതാഗതം പൂർണമായി സ്തംഭിച്ചു. മണിക്കൂറുകളോളം യാത്രാക്ലേശം അനുഭവിച്ചതിനെ തുടർന്ന് യാത്രക്കാരും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ അധികൃതർ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കുകയും വാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു.

 

severe traffic congestion has hit vadakara after authorities closed the service road without any prior notice, causing major inconvenience to commuters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല നെയ് വിതരണത്തിൽ ഞെട്ടിക്കുന്ന അഴിമതി; 30 ബാച്ച് നെയ്യിന് പകരം രേഖകളിലുള്ളത് 6 ബാച്ചുകൾ മാത്രം; കണക്കുകളിൽ ദുരൂഹത

Kerala
  •  6 hours ago
No Image

കോഴിക്കോട്ട് യുവാവ് മുറിയില്‍ മരിച്ച നിലയില്‍; സഹോദരനെന്ന് നടിച്ച് സുഹൃത്തിന്റെ ഫോണ്‍ കോള്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  7 hours ago
No Image

വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ് ഉള്ള പരിപ്പുവട; ഐ.ആർ.സി.ടി.സിക്ക് പരാതി നൽകി

National
  •  7 hours ago
No Image

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബി.ജെ.പിയിൽ പോര്; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം

Kerala
  •  7 hours ago
No Image

സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം

Saudi-arabia
  •  7 hours ago
No Image

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

Kerala
  •  7 hours ago
No Image

UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ

uae
  •  7 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ

Kerala
  •  7 hours ago
No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  7 hours ago
No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  7 hours ago