HOME
DETAILS

ഡല്‍ഹി സമരത്തില്‍ കേരളത്തിലെ കേസുകള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

  
July 28, 2026 | 12:10 PM

withdraw-cases-against-delhi-protesters-opposition-leader-writes-to-chief-minister

തിരുവനന്തപുരം: ഡല്‍ഹിയിലെ ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചാര്‍ജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. വിദ്യാര്‍ത്ഥികളും യുവജനങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും അടക്കമുള്ള പൊതുസമൂഹം കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തുവന്നിരുന്നു. ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേര്‍ക്കെതിരെ കേരളാ പൊലിസ് കേസെടുത്തതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. 

സമരം ഒത്തുതീര്‍പ്പാക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ച സാഹചര്യത്തില്‍, കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തുടരുന്നത് ഉചിതമല്ലെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എതിരെ ജലപീരങ്കിയും ലാത്തിച്ചാര്‍ജും ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതും ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

കത്തിന്റെ പൂര്‍ണരൂപം:

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

NEET പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ത്ഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പോലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി.

ഡല്‍ഹിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ലോക്‌സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ഡല്‍ഹി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസ്സെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്‌കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ പേരില്‍ കേരള പോലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പിണറായി വിജയന്‍'

 

The Leader of the Opposition has written to the Kerala Chief Minister demanding the withdrawal of cases registered against participants from Kerala in connection with the Delhi protest. The letter argues that the cases should be dropped in the interest of justice and democratic rights. The demand has added a fresh political dimension to the issue, with the state government yet to respond officially.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിയുടെ അർജന്റീനയ്ക്കെതിരായ ആ അത്ഭുത ഗോൾ! 2026 ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ; ചരിത്രമെഴുതി കേപ് വെർദെ താരം

Football
  •  2 hours ago
No Image

ഓഗസ്റ്റിലും യുഎഇയിലെ പെട്രോൾ വില കുറഞ്ഞേക്കും; വാഹന ഉടമകൾക്ക് വീണ്ടും ആശ്വാസ സൂചന

uae
  •  2 hours ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ഇതിഹാസ ചരിത്രം; പാകിസ്താനെതിരെ അപൂർവ്വ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് താരം

Cricket
  •  2 hours ago
No Image

ഓൺലൈൻ ലഹരി മാഫിയക്കെതിരെ ദുബൈ പൊലിസിന്റെ വൻ വേട്ട; ആറ് മാസത്തിനിടെ പൂട്ടിച്ചത് 400-ലധികം വെബ്‌സൈറ്റുകൾ

uae
  •  2 hours ago
No Image

അര്‍ബുദത്തിന് കാരണമാകുമെന്ന പരാതി; ഒടുവില്‍ ഒത്തുതീര്‍പ്പിന് വഴങ്ങി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, 55,699 കോടി രൂപ നല്‍കും

International
  •  3 hours ago
No Image

ആലുവയില്‍ നിന്ന് കാണാതായ 12 കാരിയെ കണ്ടെത്തി, കണ്ടെത്തിയത് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്

Kerala
  •  3 hours ago
No Image

ഭാര്യയെ കെട്ടിത്തൂക്കി; ജീവനുവേണ്ടി പിടയുന്ന ദൃശ്യങ്ങള്‍ മാതാപിതാക്കളെ വീഡിയോ കോള്‍ ചെയ്ത് കാണിച്ചു

National
  •  3 hours ago
No Image

ദെഷാംപ്‌സ് യുഗം അവസാനിച്ചു; ഇനി സിദാന്‍ യുഗം

Football
  •  3 hours ago
No Image

എമിറേറ്റ്സ് ടിക്കറ്റുകൾ ഇനി ക്രിപ്‌റ്റോകറൻസി ഉപയോ​ഗിച്ചും ബുക്ക് ചെയ്യാം; പ്രവാസികൾക്കും യാത്രക്കാർക്കും പുതിയ സൗകര്യം

uae
  •  3 hours ago
No Image

എ.കെ.ജി ഭവനില്‍ പൊലിസ്; ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം, തടഞ്ഞ് ജോണ്‍ ബ്രിട്ടാസ് എം.പി

National
  •  4 hours ago