ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന വ്യക്തിയാണ് പ്രഹ്ലാദ് ജോഷിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്ന വ്യക്തിയാണ് പ്രഹ്ലാദ് ജോഷിയെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപാകതകള്‍ക്കെതിരേ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുമ്പോള്‍ ബലാത്സംഗ കേസ് പ്രതികളെ സംരക്ഷിക്കുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയ ബി.ജെ.പി നടപടി ലജ്ജാകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ കാലാവധി തിരൂന്നതിന് മുന്‍പ് വിട്ടയക്കാനുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിയെ പ്രഹ്ലാദ് ജോഷി ന്യായീകരിച്ചിരുന്നു. നിയമപരവും സംസ്ഥാനത്തിന്റെ ഇളവ് നല്‍കല്‍ നയവും അനുസരിച്ചുമാണ് പ്രതികളെ വിട്ടയച്ചതെന്ന് പ്രല്‍ഹാദ് ജോഷി പറഞ്ഞിരുന്നു.
കേന്ദ്രമന്ത്രി സഭയില്‍ നിരവധി പേര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ബലാത്സംഗ കേസിലെ പ്രതികളെ ന്യായീകരിക്കുന്നയാളെ വിദ്യാഭ്യാസ മന്ത്രിയാക്കിയതെന്നാണ് രാഹുല്‍ഗാന്ധി ചോദിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ക്ക് മുന്‍പ് പ്രിയങ്കഗാന്ധി ലോക്‌സഭയില്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രിയങ്ക ഗാന്ധി സഭയില്‍ മാപ്പ് പറയണമെന്നും അവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."