HOME
DETAILS

ശുചിമുറി ഉപയോഗിക്കുന്നതിനെ ചൊല്ലി സംഘര്‍ഷം; യുവാവിന് പരുക്ക്

  
backup
September 18, 2016 | 11:15 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-2


കോവളം: പാര്‍ക്കിങ് ഏര്യയിലെ ശുചിമുറി ഉപയോഗിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ കുടുംബത്തോടൊപ്പം കോവളംസന്ദര്‍ശിക്കാനെത്തിയ യുവാവിന് പരുക്കേറ്റു.
തൃശൂര്‍ ചാലക്കുടി സ്വദേശി ജിനേഷ് (36) നാണ് പരുക്കേറ്റത്. ഇയാളെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപെട്ടു സ്വകാര്യ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെ കോവളം പൊലിസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം. പൊലിസ് പറയുന്നതിങ്ങനെ: സന്ധ്യയോടെ ബീച്ചിലെത്തിയ ജിനേഷും ഒപ്പമുള്ളവരും സമീപത്തെ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിങ് ഏര്യയിലെ ശുചിമുറി തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു. വൈകിട്ട് അഞ്ചരക്ക് ശുചിമുറി പൂട്ടിയതാണെന്നും ഇനി തുറക്കാനാവില്ലെന്നും സെക്യൂരിറ്റി ജീവനക്കാര്‍ അറിയച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ടോര്‍ച്ച് കൊണ്ടുള്ള അടിയേറ്റ് ജിനേഷിന്റെ കണ്ണിനും താടിയെല്ലിനും പരുക്കേറ്റു.
ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ നാഗപ്പനെ നാഗപ്പനെ (46) നെ കോവളം പൊലിസ് അറസ്റ്റുചെയ്യുകയായിരുന്നു. കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്നും കോവളം എസ്.ഐ അജയകുമാര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  2 days ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  2 days ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  2 days ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  2 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  2 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  2 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

ഇറാന്‍- യു.എസ് ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍; നേതാക്കള്‍ സുറിച്ചിലെത്തി

International
  •  2 days ago
No Image

മമതക്ക് പണികൊടുത്ത് വിമതർ; തൃണമൂലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; 440 കോടിയുടെ നിക്ഷേപത്തിൽ അന്വേഷണം

National
  •  2 days ago