HOME
DETAILS
MAL
കൊച്ചി സ്മാര്‍ട്ടാകുന്നു; ആദ്യഘട്ട ഉദ്ഘാടനം നിര്‍വഹിച്ചു
backup
February 20 2016 | 06:02 AM
കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമായി. യു.എ.ഇ ക്യാബിനറ്റ് മന്ത്രിയും ദുബായ് ഹോള്‍ഡിംഗ്സ് ചെയര്‍മാനമായ മുഹമ്മദ് അല്‍ ഗര്‍ഗാവി നിര്‍വഹിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് സിങ് റൂഡി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, പത്മശ്രീ എം.എ യൂസഫലി തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
246 ഏക്കര്‍ വരുന്ന സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആറരലക്ഷം ചതുരശ്രയടിയിലുള്ള ഐ.ടി ടവര്‍ ഉള്‍പ്പെടുന്ന കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാമത്തെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനവും ചടങ്ങില്‍ നടന്നു.
അതേസമയം, പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
രണ്ടാം ഘട്ടമായി ആറു വന്‍ പദ്ധതികളാണ് വരുന്നത്. സ്മാര്‍ട്ട്സിറ്റി പദ്ധതി 2020 ല്‍ പൂര്‍ത്തിയാകും. സ്മാര്‍ട്ട്സിറ്റി പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഐടി - ഐ.ടി അനുബന്ധവ്യവസായത്തിലെ തൊഴിലവസരം അഞ്ച് ലക്ഷമായി ഉയരുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."