കോടിയേരി അക്രമം: 30 പേര്‍ക്കെതിരെ കേസ്
തലശ്ശേരി: കോടിയേരി മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ സി.പി.എം, ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകരായ മുപ്പതു പേര്‍ക്കെതിരേ ന്യൂമാഹി പൊലിസ് കേസെടുത്തു. മൂന്നു സി.പി.എം പ്രവര്‍ത്തകരുടെ വീട് അക്രമിച്ചതില്‍ 12ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയും സി.പി.എം മൂഴിക്കര ബ്രാഞ്ച് ഓഫിസ് അക്രമിച്ചതില്‍ അഞ്ച് ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്.
രണ്ട് ബി.ജെ.പി.പ്രവര്‍ത്തകരുടെ വീട് ആക്രമിച്ചതില്‍ 13 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ശനിയാഴ്ച അക്രമമുണ്ടായ കോടിയേരി മേഖലയില്‍ ഇന്നലെ വ്യാപകമായ പരിശോധന നടത്തി. ബോംബ്,ഡോഗ് സ്ക്വാഡുകളെ പങ്കെടുപ്പിച്ചായിരുന്നു പരിശോധന. സി.ഐ പ്രദീപന് കണ്ണിപ്പൊയില്‍, ന്യൂമാഹി എസ്.ഐ കെ.സി ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാത്രിയില്‍ വാഹനപരിശോധനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."