ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുന്നത് 14 ലക്ഷം ഖുര്‍ആന്‍ കോപ്പികള്‍
മക്ക: ഈ വര്‍ഷം ഹജ്ജിനെത്തിയ തീര്‍ഥാടകര്‍ക്ക് വിതരണത്തിനായി തയാറാക്കിയത് പതിനാലു ലക്ഷതിലധികം ഖുര്‍ആന്‍ കോപ്പികള്‍. ഹാജിമാര്‍ക്ക് ഇവ വിതരണം ചെയ്തു തുടങ്ങിയതായി
സഊദി ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഹാജിമാര്‍ക്ക് സൗജന്യമായി നല്‍കുന്ന ഖുര്‍ആന്‍ പ്രതികള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ സമ്മാനമായാണ് നല്‍കുന്നത്.
മദീനയിലെ അത്യാധുനിക ഖുര്‍ആന്‍ പ്രസായ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സില്‍ നിന്നാണ് മുഴുവന്‍ ഖുര്‍ആന്‍ നിര്‍മാണവും പൂര്‍ത്തിയാക്കുന്നത്.
ഖുര്‍ആന്‍ കോപ്പികള്‍ക്ക് പുറമെ ലോകത്തെ വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ പരിഭാഷകളൂം വിതരണം ചെയ്യുന്നുണ്ട്. ഹജ്ജിനെത്തുന്നവര്‍ രാജ്യത്തുനിന്നു തിരിച്ചു പോകുമ്പോള്‍ വിമാനത്താവളങ്ങളില്‍വച്ച് ഖുര്‍ആന്‍ കോപ്പികള്‍ ലഭിക്കും.
ഉംറക്കെത്തുന്ന തീര്‍ഥാടകരടക്കം കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്റിങ് കോംപ്ലക്‌സ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നേരത്തെ തന്നെ ഖുര്‍ആന്‍ കോപ്പികള്‍ സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട്.
ഹജ്ജ് കര്‍മം കഴിഞ്ഞു തിരിച്ചു പോകുന്നവര്‍ക്കായി രാജ്യത്തെ ഡീപോര്‍ട്ടേഷന്‍ കേന്രങ്ങളില്‍ ഇതിനായി പ്രത്യക കേന്ദ്രങ്ങളും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്. ജിദ്ദ, മദീന വിമാനത്താവളങ്ങള്‍, ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട്, കരമാര്‍ഗമുള്ള പ്രവേശന കവാടങ്ങള്‍ എന്നിവിടങ്ങളിലായി സ്ഥാപിച്ച 45 ഓളം വരുന്ന വിതരണ കേന്ദ്രങ്ങള്‍ മുഖേനയാണ് ഖുര്‍ആന്‍ കോപ്പികള്‍ വിതരണം ചെയ്യുന്നത്.
ഇതിനായി 1000 ഓഫീസ് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. സദാ സമയവും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ പുണ്യ നഗരിയോട് വിട പറയുന്ന എല്ലാവര്‍ക്കും ഇത് കൊടുക്കുന്നതിനുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്.
സാധാരണ ഖുര്‍ആന് പുറമെ പ്രായം ചെന്നവര്‍ക്ക് വലിയ അക്ഷരത്തിലുള്ള ഖുര്‍ആനും വിതരണത്തിനായുണ്ട്. ഹജ്ജിനെത്തിയ മുഴുവന്‍ ഹാജിമാര്‍ക്കും മുസ്ഹഫുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഇസ്‌ലാമിക കാര്യ മന്ത്രിയുടെ ഉപദേഷ്ടാവും രാജാവിന്റെ സമ്മാന വിതരണ കമ്മിറ്റി അധ്യക്ഷനുമായ തലാല്‍ ബിന്‍ അഹ്മദ് അല്‍ഹുഖൈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."