ഓപറേഷന്‍ കുബേര നിലച്ചു; കൊള്ളപ്പലിശ സംഘങ്ങള്‍ വീണ്ടും പിടിമുറുക്കുന്നു
കൊച്ചി: കൊള്ളപ്പലിശ സംഘങ്ങളെ കുരുക്കുന്നതിനായി ആരംഭിച്ച ഓപറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം നിലച്ചതോടെ പലിശസംഘങ്ങള്‍ വീണ്ടും തലപൊക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഓപറേഷന്‍ കുബേര ആരംഭിച്ചത്. അമിത പലിശക്കാരെയും അനധികൃത പണമിടപാടുകാരെയും കുരുക്കുന്നതിനായിരുന്നു ഇത്. നിരവധി റെയ്ഡുകള്‍ നടത്തി അനധികൃത പലിശക്കാര്‍ക്കെതിരെ കേസുമെടുത്തിരുന്നു.
പിന്നീടിത് പേരില്‍ മാത്രമായി ഒതുങ്ങിയെങ്കിലും പണമിടപാടുകള്‍ക്കെതിരെ പരാതി നല്‍കാന്‍ ജനങ്ങളെ സഹായിച്ചു. ഗ്രാമീണമേഖലകളില്‍ വേരുറപ്പിച്ചിരുന്ന അന്യസംസ്ഥാന സംഘങ്ങള്‍ പിന്‍വലിഞ്ഞിരുന്നു. പുതിയ സര്‍ക്കാര്‍ ഈ പദ്ധതി പിന്‍വലിച്ച് പകരം സംവിധാനം കൊണ്ടുവരാന്‍ ആലോചിച്ചെങ്കിലും ഇത് നടപ്പായില്ല. ഇതോടെയാണ് ബ്ലേഡ് മാഫിയ വീണ്ടും തലപൊക്കിത്തുടങ്ങിയത്.
സാധാരണക്കാരാണ് ഇവരുടെ കെണിയില്‍ വീഴുന്നത്. വന്‍ പലിശ ഈടാക്കിയാണ് ഇവര്‍ പണം നല്‍കുന്നത്. തിരിച്ചടവ് ഒരു തവണ മുടങ്ങിയാല്‍ പലിശ ഇരട്ടിയിലധികമാകും. കുബേര നിലനില്‍ക്കുമ്പോള്‍ മുടങ്ങിയ പലിശ പിരിക്കലും ഇവര്‍ ആരംഭിച്ചു. മുടങ്ങിയ സമയത്തെ പലിശയും ചേര്‍ത്താണ് പിടിച്ചു പറിക്കുന്നത്.
ഓപറേഷനുകള്‍ ആരംഭിക്കുമ്പോള്‍ മാഫിയാ സംഘങ്ങള്‍ പത്തിതാഴ്ത്തുകയും ശക്തി കുറയുമ്പോള്‍ തലപൊക്കുകയും ചെയ്യുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഓപറേഷനാണ് പരിഗണണനയിലുള്ളതെന്നാണ് സര്‍ക്കാര്‍ പ്രസ്താവിച്ചിരുന്നത്. എന്നാല്‍ ഇത് പ്രഖ്യാപനത്തിലൊതുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."