HOME
DETAILS

ജലരേഖയായി പറമ്പിക്കുളം - ആളിയാര്‍ കരാര്‍

  
backup
September 20 2016 | 05:09 AM

%e0%b4%9c%e0%b4%b2%e0%b4%b0%e0%b5%87%e0%b4%96%e0%b4%af%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b4%82

പാലക്കാട്: പറമ്പിക്കുളം - ആളിയാര്‍ കരാര്‍ അനുസരിച്ച് കേരളത്തിലേക്ക് വിട്ടുതരുന്ന വെള്ളത്തിന്റെ കണക്കിലും തമിഴ്‌നാട് വെട്ടിപ്പ്. കരാര്‍ അനുസരിച്ച് കേരളത്തിനു കിട്ടേണ്ട 7.25 ടി.എം.സി വെള്ളം ഇതുവരെ ലഭിച്ചിട്ടില്ലെന്ന പരാതി നിലനില്‍ക്കെയാണ് തരുന്ന വെള്ളത്തിന്റെ കണക്കിലും തമിഴ്‌നാട് വെട്ടിപ്പു നടത്തുന്നത്. വൃഷ്ടിപ്രദേശത്ത് ഉണ്ടാകുന്ന അനിയന്ത്രിത വെള്ളം ആളിയാര്‍ ഡാമിന് താഴെയുള്ള അഞ്ചു കനാലുകള്‍ വഴി തമിഴ്‌നാട് ഇതുവരെ കടത്തികൊണ്ടുപോയത് കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയാണെന്നതാണ് ഏറ്റവും വിചിത്രം.

Parambikulam-Aliyar-Project

ആളിയാര്‍ഡാമിന് താഴെ പള്ളിവിലങ്ങല്‍, അരയാപുരം, കാരീപ്പെട്ടി, പെരിയാളി, വടക്കല്ലൂര്‍ എന്നിവിടങ്ങളിലാണ് അഞ്ചു കനാലുകള്‍ ഉള്ളത്. തമിഴ്‌നാട് പ്രദേശങ്ങളിലെ കൃഷിയാവശ്യത്തിന് ഈ കനാലുകള്‍ വഴി ഇത്രയും കാലം കടത്തികൊണ്ടുപോയിരുന്ന ജലം കേരളത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തിയായിരുന്നു. പറമ്പിക്കുളം-ആളിയാര്‍ ജോയിന്റ് വാട്ടര്‍ റഗുലേഷന്‍ ബോര്‍ഡ് കേരള സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ടില്‍ കടന്നുകൂടുന്ന കണക്കും മേല്‍പ്പറഞ്ഞ കനാല്‍മാര്‍ദഗം ഒഴുകിപ്പോയ വെള്ളത്തിന്റെ അളവാണ്. 1970 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കേരളത്തിന് പറമ്പിക്കുളത്തുനിന്നു 502.454 ടി.എം.സി ഘനയടി വെള്ളം തന്നതായാണ് കണക്ക്. അതായത് അര്‍ഹതപ്പെട്ട 7.25 ടി.എം.സി വെള്ളത്തിന് പകരം പ്രതിവര്‍ഷം 11.161 ടി.എം.സി വെള്ളം നല്‍കിയെന്ന്. എന്നാല്‍, മുന്‍ ജലസേചന മന്ത്രി ടി.എം ജേക്കബ് അധ്യക്ഷനായുള്ള നിയമസഭാ കമ്മിറ്റി 1994 ഫെബ്രുവരി 28ാം തിയ്യതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിന് അര്‍ഹതപ്പെട്ട 7.25 ടി.എം.സി വെള്ളം ഒരു വര്‍ഷം പോലും ഈ കാലയളവില്‍ കേരളത്തിന് ലഭിച്ചിട്ടില്ലെന്നാണ്.

വര്‍ഷാവര്‍ഷം 7.25 ടി.എം.സി വെള്ളം പറമ്പിക്കുളത്തെ മണക്കടവ് വിയറില്‍ ലഭിക്കണം. 70 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ആളിയാര്‍ സ്ലൂയിസ് വാല്‍വില്‍നിന്നു ശരാശരി 7.26 ടി.എം.സി വെള്ളം മാത്രമേ പുറത്തേക്കു വിട്ടിട്ടുള്ളൂ എന്നാണ്. ഇതില്‍ തന്നെ മണക്കടവ് വിയറിനു മുകളില്‍ വരുന്ന തമിഴ്‌നാടിന്റെ അഞ്ച് ഡാമുകളില്‍ ഓരോവര്‍ഷവും മൂന്നു ടി.എം.സി വെള്ളം ഇതില്‍നിന്ന് എടുക്കുന്നുണ്ടെന്നാണ് നിയമസഭാ സമിതിയുടെ കണ്ടെത്തല്‍.

parambikulam-dam CANAL

ഈ സൂചന നല്‍കുന്നത് പറമ്പിക്കുളത്തുനിന്നു കേരളത്തിന് യഥാര്‍ഥത്തില്‍ ഓരോവര്‍ഷവും ലഭിച്ചത് 4.26 ടി.എം.സി വെള്ളം മാത്രമാണെന്നാണ്. ഇതിനു പുറമെയാണു കരാര്‍ ലംഘിച്ചുകൊണ്ട് അപ്പര്‍ ആളിയാര്‍ ഡാമും ആളിയാര്‍ പവര്‍ഹൗസും തമിഴ്‌നാട് പണിതിട്ടുള്ളത്. അതിനും പുറമെ ഈ ഡാമുകള്‍ക്ക് മുകളിലായി കാടമ്പാറ ഡാമും പവര്‍ഹൗസും പണിതതായും നിയമസഭാ സമിതി കണ്ടെത്തിയിരുന്നു.

പറമ്പിക്കുളത്തുനിന്ന് വെള്ളം ആദ്യം ലഭിച്ച 70-71ല്‍ 6799 ദശലക്ഷം ഘനയടി വെള്ളം തുറന്നുവിട്ടപ്പോള്‍ മേല്‍പ്പറഞ്ഞ അഞ്ച് കനാലുകള്‍ വഴി 2602 ദശലക്ഷം ഘനയടി വെള്ളം തമിഴ്‌നാട് ഉപയോഗിച്ചു. ശേഷിച്ച 4197 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് കേരളത്തിന് ലഭിച്ചത്. 1970ല്‍ തമിഴ്‌നാട് ആളിയാര്‍, തിരുമൂര്‍ത്തി ഡാമുകള്‍ നിര്‍മിച്ചപ്പോള്‍ 7250 ദശലക്ഷം ഘനയടി വെള്ളം കേരളത്തിന് നല്‍കാമെന്നായിരുന്നു വ്യവസ്ഥ.

കൃഷി ആവശ്യത്തിന് ലഭ്യമാക്കാന്‍ ആളിയാര്‍ഡാമില്‍നിന്നു തന്നെ ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം നല്‍കാമെന്നായിരുന്നു കരാര്‍. ഇതുകൂടാതെ വൃഷ്ടിപ്രദേശത്ത് ഉണ്ടാകുന്ന അനിയന്ത്രിത വെള്ളവും കേരളത്തിന് അവകാശപ്പെട്ടതാണ്. കൊടിയ വരള്‍ച്ച അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂര്‍- കൊല്ലംങ്കോട് പ്രദേശങ്ങളെ രക്ഷിക്കാന്‍ ആളിയാര്‍ പദ്ധതിയില്‍നിന്നു വെള്ളം ലഭ്യമാക്കാം എന്ന വ്യവസ്ഥയിന്മേലാണ് അണക്കെട്ട് നിര്‍മിക്കാന്‍ കേരളം തമിഴ്‌നാടിന് അനുമതി നല്‍കിയത്.

പറമ്പിക്കുളം - ആളിയാര്‍ നദീജലം ഉപയോഗിക്കുന്നത് സംബന്ധിച്ച് കരാര്‍ ചര്‍ച്ച ആരംഭിച്ചത് തിരു-കൊച്ചി ഭരണകാലത്ത് 1955ലാണ്. ആദ്യ കരാര്‍ 1958 നവംബര്‍ 19ാം തിയ്യതി ഒപ്പുവച്ചു. തുടര്‍ന്ന് 1960 ജൂലൈ നാലാം തിയ്യതിയും 1969 മെയ് 10ാം തിയ്യതിയും ഇരു സംസ്ഥാനങ്ങളും അനുബന്ധ കരാറുകളിലും ഒപ്പുവച്ചു. ഇതുസംബന്ധിച്ച സമഗ്രമായ കരാര്‍ പിന്നീട് 1970 മെയ് 20ാം തിയ്യതിയാണ് ഒപ്പുവച്ചത്. 28 കൊല്ലത്തേക്കുള്ള കരാര്‍ 01/03/1986ല്‍ അവസാനിക്കുകയും ചെയ്തു. ഇതിനുശേഷം 89-90 വര്‍ഷങ്ങളില്‍ കരാര്‍ പുതുക്കാന്‍ നാലുപ്രാവശ്യം ചര്‍ച്ചകള്‍ നടന്നുവെങ്കിലും തമിഴ്‌നാട് സമര്‍ഥമായി തടിതപ്പുകയാണുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago