ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഏകദിന പരിശീലനം നടത്തി
കരുളായി: പഞ്ചയത്തില്‍ നവംമ്പര്‍ മൂന്ന്, നാല് തിയതികളില്‍ നടക്കുന്ന ക്യാന്‍സര്‍ നിരീക്ഷണ ക്യാംപിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹായത്തോടെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയും കരുളായി ദേശസേവാ സമാജം വായനശാലയും സംയുക്തമായാണ് കരുളായി പഞ്ചായത്തില്‍ ക്യാംപ് സംഘടിപ്പിക്കുന്നത്.
നവംബറില്‍ നടക്കുന്ന ക്യാന്‍സര്‍ നിരീക്ഷണ ക്യാംപിന്റെ മുന്നോടിയായി പഞ്ചയാത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് സര്‍വേ പൂര്‍ത്തീകരിക്കും. കരുളായി പഞ്ചയാത്ത് ഹാളില്‍ നടത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന ക്ലാസ് പ്രസിഡന്റ് വി.അസൈനാര്‍ ഉദ്ഘാടനം ചെയ്തു. കെ.മനോജ് അധ്യക്ഷനായി. പി.സുനീര്‍, ഷീബ പൂഴിക്കുത്ത്, ഫാത്തിമ സലീം, ഖദീജ ഉസ്മാന്, പി.പി ഖദീജ, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.റിയാസ്, സുരേഷ് കെ. കമ്മത്ത് സംബന്ധിച്ചു. ഡോ. പ്രവീണ പരിശീലനത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."