HOME
DETAILS

അധ്യാപക പാക്കേജ്; നിയമനാംഗീകാര നടപടികള്‍ എങ്ങുമെത്തിയില്ല

  
backup
February 22 2016 | 13:02 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95-%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a8%e0%b4%be
സ്വന്തം ലേഖകന്‍ ചെറുവത്തൂര്‍: ഉത്തരവിറങ്ങി ഒരു മാസമാകാറായിട്ടും അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട നിയമനാംഗീകാര നടപടികള്‍ എങ്ങുമെത്തിയില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജനുവരി 29നാണ് അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. കഴിഞ്ഞ നാലുവര്‍ഷമായി പ്രതിഫലം ലഭിക്കാതെ ജോലി ചെയ്യുന്ന സംസ്ഥാനത്തെ മൂവായിരത്തോളം അധ്യാപകരുടെ നിയമനത്തിന് അംഗീകാരം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് ഇറങ്ങിയത്. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് അധ്യാപക പാക്കേജിനെ അധ്യാപകര്‍ കണ്ടിരുന്നത്. എന്നാല്‍, കഴിഞ്ഞ നാലുവര്‍ഷത്തെ തസ്തികനിര്‍ണയം പുനഃക്രമീകരിച്ചെങ്കില്‍ മാത്രമേ നിയമനത്തിന് അംഗീകാരം നല്‍കാന്‍ കഴിയൂ. ഇതിന് സാവകാശം വേണമെന്നാണ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്. നേരത്തേ ഫെബ്രുവരി 15നകം തസ്തികനിര്‍ണയം പൂര്‍ത്തിയാക്കണമെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഫെബ്രുവരി മാസം കഴിയാറായിട്ടും തസ്തികനിര്‍ണയം എങ്ങുമെത്തിയില്ല. ഇപ്പോള്‍ ഈ മാസം 29നകം തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ, അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ അവ്യക്തതയുള്ളതിനാലാണ് നടപടികള്‍ നീളുന്നതെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് അനിശ്ചിതത്വം ഒഴിവാക്കാനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ഈ മാസം 25 ന് പ്രത്യേക യോഗം പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഓരോ ജില്ലയില്‍ നിന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട്, ഡി.ഇ.ഒ, പേഴ്‌സണല്‍ അസിസ്റ്റന്റ്, ഏതെങ്കിലും ഒരു ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍, സൂപ്രണ്ട് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു സമീപത്ത് കളിക്കുന്നതിനിടെ കനാലില്‍ വീണു; രണ്ടര വയസുകാരന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

പി പി ദിവ്യയെ പുള്ളിക്കുന്ന് വനിതാ ജയിലിലെത്തിച്ചു, ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്‍റെ കുടുംബം

Kerala
  •  2 months ago
No Image

കുവൈത്തില്‍ രണ്ട് പുതിയ മന്ത്രിമാര്‍ അധികാരമേറ്റു

Kuwait
  •  2 months ago
No Image

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലിസ്

Kerala
  •  2 months ago
No Image

ചെങ്കടലിലെ ആഡംബര റിസോര്‍ട്ട്; ഷെബാര നവംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Saudi-arabia
  •  2 months ago
No Image

പ്രതിമാസം മൂന്നുലക്ഷം വാടക, പക്ഷേ അപാർട്മെന്റ് നിറയെ എലികൾ, സഹികെട്ട് താമസക്കാർ

International
  •  2 months ago
No Image

പുതിയ പേ പാര്‍ക്കിങ് സമയക്രമം പ്രഖ്യാപിച്ച് ഷാര്‍ജ

uae
  •  2 months ago
No Image

പി.പി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ഹിസ്ബുല്ലക്ക് പുതിയ തലവൻ; നസ്‌റല്ലയുടെ പിന്‍ഗാമി നയിം ഖാസിം

International
  •  2 months ago
No Image

യുഎന്‍ അഭയാര്‍ഥി ഏജന്‍സിയെ നിരോധിച്ച് ഇസ്‌റാഈല്‍

International
  •  2 months ago