ന്യൂയോര്‍ക്ക് സ്ഫോടനം: പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഇന്ത്യന്‍ വംശജന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലും കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അഹമ്മദ് ഖാന് റഹാമിയെ കുടുക്കാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്. ന്യൂജേഴ്സിയില്‍ ബാര്‍ ഉടമയായ ഹരീന്ദര്‍ ബെയിന്‍സ് എന്ന ഇന്ത്യക്കാരനാണ് പൊലിസിന് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരം നല്‍കിയത്.
രാവിലെ 9 മണിയോടെയാണ് ഹരീന്ദര്‍ തന്റെ ബാറിനു മുന്പില് ഒരാള്‍ കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടത്. കുടിച്ച് ബോധമില്ലാതെ ആരെങ്കിലും കിടക്കുകയാണെന്നു കരുതി അയാളെ വിളിച്ചുണര്‍ത്താനായി അരികിലെത്തിയപ്പോഴാണ് വാര്‍ത്തയില്‍ കണ്ട ഭീകരാക്രമണക്കേസിലെ പ്രതി അഹമ്മദ് ഖാന് ആണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഹരീന്ദര്‍ പൊലിസില്‍ വിവരമറിയിച്ചു.
പൊലിസെത്തിയപ്പോള്‍ പ്രതി അവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ഒരു പൊലിസുകാരന് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷം പൊലിസ് അഹമ്മദ് ഖാനെ കീഴടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."