HOME
DETAILS
MAL
സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നല്കി
backup
September 20 2016 | 13:09 PM
തിരുവനന്തപുരം: വീടില്ലാത്ത എല്ലാവര്ക്കും അഞ്ചു വര്‍ഷം കൊണ്ട് വീട് ലക്ഷ്യംവയ്ക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിക്ക് മന്ത്രി സഭായോഗം അനുമതി നല്കി. വീടിനൊപ്പം തൊഴില്‍ചെയ്ത് ജീവിക്കാനുള്ള സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്.
ജനസൗഹാര്‍ദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്ര വിദ്യാഭ്യാസ നവീകരണം, ശുചിത്വത്തിനും കൃഷി വികസനത്തിനും ജലവിഭവ സംരക്ഷണത്തിനും ഊന്നല്‍ നല്കിക്കൊണ്ടണ്ടുള്ള ഹരിത കേരളം മിഷന് എന്നീ പദ്ധതികള്‍ക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
പദ്ധതികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ സഹ അധ്യക്ഷന്മാരും ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനം), വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ അംഗങ്ങളായുള്ള സംസ്ഥാനതല മിഷന് ഗ്രൂപ്പുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."