പട്ടിക ജാതി കുടുംബങ്ങളുടെ കണക്കറിയാതെ വകുപ്പ് ഓഫിസ്
സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ പട്ടികജാതി കുടുംബങ്ങളുടെ കണക്കറിയാതെ ജില്ലാപട്ടികജാതി വികസന ഓഫിസ്. കുടുംബങ്ങളുടെ എണ്ണം ചോദിച്ച് ചെതലയത്തെ പൊതുപ്രര്‍ത്തകനായ തോട്ടക്കര കുഞ്ഞുമുഹമ്മദ് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് കുടംബങ്ങളുടെ കണക്ക് അറിയില്ലെന്ന് വകുപ്പ് പറയുന്നത്. അതേസമയം ഇവര്‍ക്കായി ചിലവഴിച്ച് കോടിക്കണക്കിന് രൂപയുടെ കണക്ക് വകുപ്പിന്റെ കൈവശമുണ്ട്. ഇക്കഴിഞ്ഞ ഓഗ്‌സറ്റ് 14നാണ് ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളുടെ എണ്ണവും ഇവര്‍ക്കായി 2005മുതല്‍ 2016വരെ കാലയളവില്‍ ഗവണ്‍മെന്റ് ചിലവഴിച്ച് തുകയുടെ കണക്കും ആവശ്യപ്പെട്ട് കുഞ്ഞുമുഹമ്മദ് ജില്ലാ കലക്ടര്‍ക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 17ന് കലക്ടറേറ്റില്‍ നിന്നും അപേക്ഷ ലഭിച്ചതായും മറുപടി നല്‍കുന്നതിന്നായി ജില്ലയിലെ രണ്ട് വകുപ്പ് ഒഫിസുകളേയും ചുമതലപെടുത്തിയതായും അറിയിപ്പ് ലഭിച്ചു.
പിന്നീട് അതേമാസം 29ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ നിന്നും കുടുംബങ്ങളുടെ എണ്ണം കൃത്യമായി ലഭ്യമല്ലെന്നും എന്നാല്‍ ഇവര്‍ക്കായി വിവധകാര്യങ്ങളില്‍ ചിലവഴിച്ച് തുകയുടെ കണക്ക് രേഖപെടുത്തിയുമാണ് മറുപടി ലഭിച്ചത്. ഇതില്‍ 14കോടി 70ലക്ഷത്തി എണ്‍പത്തിയൊന്നായിരത്തി മുന്നൂറ്റി അമ്പത്തിയാറ് രൂപ വീടിനായും, ആറുകോടി അറുപത്തിയഞ്ച് ക്ഷത്തി മുപ്പത്തിമൂവായിരത്തി അറുനൂറ്റി എണ്‍പത്തിയേഴ് രൂപ സ്ഥലത്തിന്നായി ചിലവഴിച്ചാതായും മറുപടി ലഭിച്ചു. ചികില്‍സ ഇനത്തില്‍ ഒരുകോടി 27 ലക്ഷത്തി നാല്‍പത്തിയേഴായിരം രൂപയും പഠന ചിലവായി രണ്ടുകോടി തൊണ്ണൂറ്റിമൂന്ന് ലക്ഷത്തി നാല്‍പത്തിയയ്യായിരത്തി എണ്ണൂറ്റി അന്‍പത്തിയാറ് രൂപയും വകുപ്പ് ചിലവഴിച്ചതായാണ് രേഖയില്‍ പറയുന്നത്. അതേസമയം ഭക്ഷണം, കലാകായിക മേള എന്നിവയ്ക്കായി ഒരു തുകയും ചിലഴിച്ചാതായി പറയുന്നുമില്ല. 2005മുതല്‍ 2016വരെയുള്ള പതിനൊന്നു വര്‍ഷത്തെ കണക്കാണ് കുഞ്ഞുമുഹമ്മദ് വിവരാവകാശ പ്രകാരം ആവശ്യപെട്ടത്. എന്നാല്‍ ലഭിച്ച കണക്ക് 2005മുതല്‍ 2006വരെയുള്ള ഒരു വര്‍ഷത്തെതാണ്. പിന്നീട് ഈ മാസം ആറിന് മറ്റൊരു കത്ത്കൂടി പട്ടികജാതി ജില്ലാ ഓഫിസില്‍ നിന്നും ലഭിച്ചു. ഇതില്‍ ആദ്യം നല്‍കിയ രേഖയിലെ കണക്കിന്റെ കാലയളവില്‍ തെറ്റുസംഭവിച്ചതായും ഇത് 2005മുതല്‍ 2016വരെയുള്ള കണക്കാണെന്നുമാണ് പറയുന്നത്. ഇതില്‍ ഏത് വിശ്വസിക്കണമെന്നും കുടുംബങ്ങളുടെ എണ്ണം അറിയാതെ എങ്ങനെയാണ് തുക ചിലവഴിക്കുകയെന്നുമാണ് കുഞ്ഞുമുഹമ്മദ് ചോദിക്കുന്നത്.
ഇത് സംബന്ധിച്ച സംസ്ഥാന വിവരവകാശ കമ്മീഷന് പരാതി നല്‍കാനും തുക ചിലഴവിച്ചത് സംബന്ധിച്ച് അന്വേഷണം ആവശ്യപെട്ട് വിജിലന്‍സിന് പരാതി നല്‍കാനുമാണ് കുഞ്ഞിമുഹമ്മദിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."