സി.പി.എമ്മിന്റെ സ്ത്രീ സുരക്ഷാ മുറവിളി അധികാരത്തിലേറാന്‍ മാത്രം: പാച്ചേനി
കണ്ണപുരം: സ്ത്രീ സുരക്ഷയ്ക്കും മാനത്തിനും വേണ്ടിയുള്ള സി.പി.എമ്മിന്റെ മുറവിളി അധികാരത്തില്‍ എത്താനുള്ള കുറുക്കുവഴി മാത്രമാണെന്നും സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കു വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള പഴുതുണ്ടായതു സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി. കോണ്‍ഗ്രസ് കണ്ണപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിഷാ വധത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അധികാരത്തിലേറിയ എല്‍.ഡി.എഫിന് ആ കേസില്‍ യു.ഡി.എഫ് ചെയ്തതിനേക്കാള്‍ കൂടുതലായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും പാച്ചേനി കുറ്റപ്പെടുത്തി. രാജേഷ് പാലങ്ങാട് അധ്യക്ഷനായി. ഡി.സി.സി ജനറല്‍സെക്രട്ടറി കെ ബ്രിജേഷ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അന്തരിച്ച നേതാക്കളായ എം.സി കുഞ്ഞമ്പു, ടി.എന്‍ രാഘവന് നമ്പ്യാര്‍, എം കുട്ടപ്പ വൈദ്യര് എന്നിവരെ അനുസ്മരിച്ചു.
എം.പി വേലായുധന്, രഘുരാമന് കീഴറ, കാപ്പാടന്‍ ശശിധരന്, മുള്ളിക്കല്‍ ഗോപാലന്, എം നാരായണന്, പി.ഒ മുരളീധരന്, സി അംബ്രോസ്, വി.വി രവീന്ദ്രന്, കെ നാണു, പി.കെ സുധാകരന്, കെ വിജയന്, കെ ശിവപ്രകാശ്, ഷാജി കാവുങ്കല്‍, വി.വി ജയരാജന്, രാജന് കാരക്കുന്ന്, ഒ ജേക്കബ്, സന്തോഷ് കീഴറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."