ക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ ജില്ലയ്ക്ക് നൂറില്‍ നൂറ്
കണ്ണൂര്‍: സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം ജില്ലയില്‍ 100 ശതമാനവും പൂര്‍ത്തീകരിച്ചു. 2,04,175 പേര്‍ക്കായി 153,20,90,200 രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാനതലത്തില്‍ ആദ്യമായി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കിയ ജില്ലയായി കണ്ണൂര്‍ മാറി.
കര്‍ഷകതൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞിട്ടും വിവാഹിതരാകാത്ത സ്ത്രീകള്‍ക്കുളള പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയാണ് വീടുകളില്‍ എത്തിച്ചു നല്‍കിയത്. ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. പെന്‍ഷന്‍ വിതരണത്തില്‍ പങ്കെടുത്ത എല്ലാ പ്രാഥമിക ബാങ്കുകളെയും അനുമോദിക്കുന്നതിന് 24ന് രാവിലെ 11ന് ജില്ലാ സഹകരണ ബാങ്കില്‍ അനുമോദന യോഗം ചേരും.
ബാങ്ക്തലത്തില്‍ 27ന് മുമ്പ് അനുമോദന യോഗം സംഘടിപ്പിക്കും. ജില്ലാ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന്‍, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ അബ്ദുല്‍ റഷീദ്, കെ.കെ റോഷി, വി രവീന്ദ്രന്‍, എം.കെ ദിനേശ് ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."