നിലമ്പൂരിലെ ഗതാഗതം ഇനി മഹിളകള്‍ നിയന്ത്രിക്കും
നിലമ്പൂര്‍: നിലമ്പൂര്‍ ടൗണിലെ ഗതാഗത നിയന്ത്രണം ഇനി വീട്ടമ്മമാര്‍ക്ക്. കുടുംബശ്രീ അംഗങ്ങളായ വനിതകളാണു ഗതാഗത നിയന്ത്രണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നഗര ശുചീകരണവും കഫേകളുമായി നടക്കുന്ന വീട്ടമ്മമാര്‍ക്കു വേറിട്ട അനുഭവമായിരിക്കും ഇത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക് ക്രമീകരണസമിതിയുടെ തീരുമാനപ്രകാരമാണു കുടുംബശ്രീ വനിതകളെ ഗതാഗത നിയന്ത്രണത്തിനു നിയോഗിച്ചത്.
നിലവിലെ ഹോംഗാര്‍ഡുകളും സഹായത്തിനുണ്ടാകും. ഫാത്തിമഗിരി സോഷ്യല്‍ സെന്ററര്‍ കുടുംബശ്രീയിലെ നാലു യുവതികള്‍ക്കാണു ചുമതല നല്‍കിയിരിക്കുന്നത്. പൊലിസ് എന്നെഴുതിയ പ്രത്യേക കോട്ടോടു കൂടിയ യൂനിഫോമും ഇവര്‍ക്ക് നല്‍കി.
നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റയുടെ നേതൃത്വത്തില്‍ ഇവര്‍ക്കു പ്രത്യേക ക്ലാസുകളും നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ പുതിയ ബസ് സ്റ്റാന്റ്, ചന്തക്കുന്ന് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ഇവരുടെ സേവനം ഉറപ്പാക്കിയിട്ടുള്ളത്. ആവശ്യത്തിന് പൊലിസുകാരില്ലാത്ത സ്റ്റേഷനില്‍ ട്രാഫിക് നിയന്ത്രണത്തിനും മറ്റും കുടുംബശ്രീ വനിതകളെ രംഗത്തിറക്കുന്നത് ഗുണകരമാകും. സ്റ്റാന്റിലെ അനധികൃത പാര്‍ക്കിംഗ് ഉള്‍പ്പെടെ ഇവര്‍ നിയന്ത്രിക്കും.
പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് ഇവര്‍ക്ക് വേതനം നല്‍കുന്നത്. പദ്ധതി ഗുണകരമായാല്‍ കൂടുതല്‍ വനിതകളെ രംഗത്തിറക്കുമെന്ന് എസ്.ഐ മനോജ് പറയറ്റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."