ലത്തീഫിന്റെ വീട് പി.വി അന്‍വര്‍ എം.എല്‍.എ സന്ദര്‍ശിച്ചു
വണ്ടൂര്‍: പൊലിസ് കസ്റ്റഡിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ലത്തീഫിന്റെ വീട്ടില്‍ സാന്ത്വനവുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറെത്തി. പ്രാദേശിക സി.പി.എം നേതാക്കളോടൊപ്പം വീട്ടിലെത്തിയ എം.എല്‍.എ കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി അടിയന്തിര നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തെ മുന്‍വിധിയോടെ സമീപിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ പല തവണയായി ലത്തീഫിന്റെ വീട്ടിലെത്തിയിട്ടും ഇടതുപക്ഷത്തു നിന്നും ഒരു പ്രതിനിധി പോലുമെത്താതിരുന്നതു വിമര്‍ശമുണ്ടാക്കിയിരുന്നു. ഇതിനിടയിലാണ് ഏരിയാ സെക്രട്ടറി പി.രാധാകൃഷ്ണന്, ലോക്കല്‍ സെക്രട്ടറി ടി.കെ ബഷീര്‍, സുഫിയാന് എന്നിവരോടൊപ്പം അന്‍വര്‍ എം.എല്‍.എ വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."