HOME
DETAILS

ജനന രജിസ്‌ട്രേഷനില്‍ ഇനി മുതല്‍ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം

  
Laila
April 06 2024 | 05:04 AM

The parents' religion should also be recorded in the birth registration

ന്യൂഡല്‍ഹി: ഇനി മുതല്‍ കുടുംബത്തിന്റെ മതം മാത്രം രേഖപ്പെടുത്തിയാല്‍ പോര. ജനന രജിസ്‌ട്രേഷനില്‍ കുട്ടിയുടെ മാതാപിതാക്കളുടെ മതവും രേഖപ്പെടുത്തണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ കരട് ചട്ടങ്ങളിലാണ് ഇനി മുതല്‍ പിതാവിന്റെയും മാതാവിന്റെയും മതം രേഖപ്പെടുത്തണമെന്ന ദേഭഗതിയുള്ളത്. ദത്തെടുക്കുന്നതിനും നിയമം ബാധകമാകും .

സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകാരം നല്‍കി വിജ്ഞാപനം ചെയ്യുമ്പോള്‍ മാത്രമാണ് നിയമം പ്രാബല്യത്തില്‍ വരുക. കുട്ടിയുടെ മതത്തിനൊപ്പം പിതാവിന്റെയും മാതാവിന്റെ മതവും രേഖപ്പെടുത്താനുള്ള കോളങ്ങള്‍ നിര്‍ദിഷ്ട ഫോറം നമ്പര്‍ 1 ല്‍ ഇനി മുതലുണ്ടാകും. ജനന,മരണ സ്ഥിതിവിവര കണക്കുകള്‍ ദേശീയ ജനസംഖ്യ രജിസ്റ്റര്‍, ആധാര്‍ നമ്പര്‍, വോട്ടര്‍ പട്ടിക, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ഭൂമി രജിസ്‌ട്രേഷന്‍ തുടങ്ങിയവക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ചട്ടങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ജനന, മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമം-2023 കഴിഞ്ഞ ആഗസ്റ്റ് 11നാണ് പാര്‍ലമെന്റ് പാസാക്കിയത്.

എല്ലാ ജനന,മരണങ്ങളും ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാകും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്ക് പ്രായം തെളിയിക്കുന്നതിനുള്ള രേഖയാകും. ഇത് രജിസ്റ്റര്‍ ചെയ്ത ജനന-മരണങ്ങളുടെ ദേശീയ, സംസ്ഥാന തല കണക്കുകള്‍ ക്രോഡീകരിക്കാന്‍ നേട്ടമാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  9 minutes ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  22 minutes ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  an hour ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  an hour ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  2 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  3 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago