HOME
DETAILS

ഞാറ്റുവേലകള്‍ താളംതെറ്റുന്നു; ആശങ്കയില്‍ കര്‍ഷകര്‍

  
backup
September 20 2016 | 23:09 PM

%e0%b4%9e%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%b5%e0%b5%87%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b3%e0%b4%82%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1



ചിറ്റൂര്‍: ഞാറ്റുവേലകള്‍ താളംതെറ്റിയതോടെ കൃഷിക്കും കുടിവള്ളത്തിനും ഇത്തവണ ജനം ബുദ്ധിമുട്ടുമെന്നുറപ്പായി. കേരളത്തിന്റെ കാര്‍ഷികമേഖല ഞാറ്റുവേലകളെ ആശ്രയിച്ചാണുള്ളത്. അതു താളം തെറ്റിയാല്‍ കൃഷിയും താളംതെറ്റുമെന്നുറപ്പാണ്.
വേനല്‍ മഴക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രില്‍ പകുതിയോടെ തുടങ്ങും. അശ്വതി, ഭരണി ഞാറ്റുവേലകളില്‍ ഇടയ്ക്കിടക്ക് മഴ പെയ്യും. രണ്ടു രാശികളിലായി ലഭിക്കുന്ന കാര്‍ത്തിക ഞാറ്റുവേലയില്‍ പൊതുവെ മഴ ഉണ്ടാവാറില്ല.  രോഹിണി ഞാറ്റുവേലയോടെ കാലവര്‍ഷം വരവായി.  മകയിരം മദിച്ചു പെയ്യും എന്നും തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട്. തിരുവാതിര ഞാറ്റുവേല ഏറ്റവും കേമന്‍ എന്നാണ് കര്‍ഷകര്‍ കരുതുന്നത്. ഏത് ചെടി നട്ടാലും എളുപ്പം വളരും. പ്ലാവിന്റെയും മാവിന്റേയും കമ്പ് വരെ പൊടിച്ചുവരുമെന്നാണ് വിശ്വാസം.
എന്നാല്‍ ഇത്തവണ തിരുവാതിര ഞാറ്റുവേലയില്‍ ചൊല്ലുകളെല്ലാം പതിരാകുന്ന കാഴ്ചയാണ് മഴയുടെ കാര്യത്തില്‍ കണ്ടത്. മഴ പൂര്‍ണമായും വിട്ടകന്ന നിലയിലാണ്. മകയിരം ഞാറ്റുവേലയിലും മഴ കാര്യമായി ലഭിച്ചില്ല. മഴ നിന്നതോടെ ജലസംഭരണികളില്‍  ജലനിരക്ക് ക്രമാതീതമായി കുറഞ്ഞു തുടങ്ങി. ഞാറ്റുവേലകളെ പ്രതീക്ഷിച്ചിരിക്കുന്ന കര്‍ഷകരും അങ്കലാപ്പിലാണ്. മഴ ദുര്‍ബലമായി തുടര്‍ന്നാല്‍ അത് മൊത്തത്തില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. കാലവര്‍ഷം ഇനിയും സജീവമായിട്ടില്ലെങ്കില്‍ കൊടുംവരള്‍ച്ചയാകും ഫലം.
ഞാറ്റുവേലകള്‍ താളെതെറ്റിയതോടെ  കേരളത്തിന്റെ  നെല്ലറയായ പാലക്കാട്ടെ കര്‍ഷകര്‍  രണ്ടാം വിളയിറക്കാന്‍ പറ്റുമോയെന്ന ആശങ്കയിലാണ്. മിക്കയിടത്തും വെള്ളം കിട്ടാതെ  ഒന്നാം വിള ഉണങ്ങിയിട്ടുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  9 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago