കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നിയമബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു
പാലക്കാട്; ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്ത്രീയും നിയമങ്ങളും എന്ന വിഷയത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി നടത്തിയ ബോധവത്കരണ ക്ലാസ് പാലക്കാട് പ്രിന്‍സിപ്പല്‍ മുന്‍സിഫ് രാജേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ രാജീവ് ജയരാജ് ക്ലാസ്സെടുത്തു. നീതിയുടെ വഴികളില്‍ ഇരുള്‍ നിറയുന്നത് നിയമങ്ങളുടെ അഭാവത്താല്‍ അല്ല, മറിച്ച് ജനതയുടെ അജ്ഞത കൊണ്ടാണെന്ന് രാജീവ് ജയരാജ് ക്ലാസ്സില്‍ ചൂണ്ടിക്കാട്ടി. നിയമ ജ്ഞാനത്തിന്റെ ചെറുതിരികള്‍ നിയമസാക്ഷരതയിലൂടെ നല്കുകയെന്നുള്ളതാണ് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ ലക്ഷ്യം. കേവലം ഒരു ബോധവത്കരണ പരിപാടിയെന്നതിന് അപ്പുറം ഓരോ വിഷയവും അനുഭവത്തിന്റെ അടിസ്ഥാനത്തിന്റെ വിശകലനം നടത്തുവാനും ചിന്തിക്കുവാനും പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഈ പഠന പ്രക്രിയയുടെ ഭാഗമാണ്. സ്ത്രീ നീതിയെ കുറിച്ചും അവകാശങ്ങളെക്കുറിച്ചും അവബോധമുണര്‍ത്തുവാന്‍ ഇത്തരം പരിപാടികള്‍ക്ക് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.വിവാഹ നിയമങ്ങള്‍, വിവാഹ സംബന്ധമായ കുറ്റകൃത്യങ്ങള്‍, ഗാര്‍ഹിക പീഢന നിരോധനം, ഉപഭോക്ത്യ സംരക്ഷണം, ചെക്ക് സംബന്ധമായ നിയമങ്ങള്‍, നിയമ സേവന അതോറിറ്റി നിയമം, ജീവനാംശ നിയമങ്ങള്‍ എന്നിവയെക്കുറിച്ചും ക്ലാസ് നല്കി. അഡ്വ. ഷൈന്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."