HOME
DETAILS

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ല; അസൗകര്യം അറിയിച്ച് ജസ്റ്റിസ് മണികുമാര്‍

  
Anjanajp
April 06 2024 | 07:04 AM

former-chief-justice-of-the-high-court-s-manikumar-turns-down-human-rights-commission-chairman-position

തിരുവനന്തപുരം:  മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍. രാജ്ഭവനെ രേഖാമൂലം ഇക്കാര്യം അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു തീരുമാനമെന്നും മണികുമാര്‍ വിശദീകരിച്ചു. നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത് പിന്നാലെയാണിത്.

ഇ-മെയില്‍ സന്ദേശമാണ് അദ്ദേഹം ഗവര്‍ണര്‍ക്ക് അയച്ചത്. വ്യക്തിപരമായ അസുഖങ്ങള്‍ ഉണ്ടെന്നും, അച്ഛന്റെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നില്‍ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും വിശദീകരിച്ചിട്ടുണ്ട്. 

മണികുമാറിന്റെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസാണ് എസ് മണികുമാര്‍. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാര്‍ അഴിമതി കേസുകളില്‍ സര്‍ക്കാറിനെ സഹായിച്ചുവെന്ന ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉന്നയിച്ചത്. വിരമിച്ച ശേഷം മണികുമാറിന് സര്‍ക്കാര്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു. 

മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മണികുമാറിന്റെ പേര് മാത്രമാണ് മനുഷ്യാവകാശ കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതി യോഗത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്നതെന്ന് രേഖപ്പെടുത്തിപ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിയോജനക്കുറിപ്പ് അയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നിയമനം ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ മേയില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായ 3 അംഗ സമിതി മണികുമാറിനെ നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 days ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  5 days ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  5 days ago