കാവേരി പ്രശ്നം: കെ.എസ്.ആര്.ടി.സിക്ക് പ്രതിദിനം നഷ്ടം 15 ലക്ഷം രൂപ
സുല്‍ത്താന്‍ ബത്തേരി: കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന സര്‍വിസുകള്‍ റദ്ദാക്കിയതോടെ കെ.എസ്.ആര്.ടി.സിക്ക് പ്രതിദിനം 15 ലക്ഷത്തോളം രൂപ നഷ്ടം. കാവേരി നദിജല പ്രശ്നത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് അന്തര്‍സംസ്ഥാന സര്‍വിസുകള്‍ രണ്ടു ദിവസത്തേക്ക് റദ്ദാക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വയനാട് വഴിയുള്ള 35 ബസുകളാണ് സര്‍വിസ് നിര്‍ത്തിവച്ചിരിക്കുന്നത്. വയനാട് ജില്ല വഴി 35 ബസുകളാണ് മൈസൂരു -ബംഗ്ലൂരു എന്നിവിടങ്ങളിലേക്ക് പോകുന്നത്. ബത്തേരി വഴി 26ഉം മാനന്തവാടി വഴി ഒന്‍പതും ബസുകളുണ്ട്. സൂപ്പര്‍ ഫാസറ്റ് മുതല്‍-സ്കാനിയ അടക്കമുള്ള ബസുകളാണ് പ്രതിദിനം കര്‍ണ്ണാടക സര്‍വിസുകള്‍ വഴി ഒരോന്നിനും മുപ്പത്തിയയ്യായിരം രൂപ മുതല്‍ അന്പതിതിനായിരം രൂപവരെയാണ് ശരാശരി വരുമാനം.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകത്തിലേക്ക് പോകുന്ന ബസുകള്‍ നിലവില്‍ മാനന്തവാടിയിലും ബത്തേരിയിലും യാത്ര അവസാനിപ്പിക്കുകയാണ്. കാവേരി പ്രശ്നത്തെ തുടര്‍ന്ന് ഇപ്പോള്‍ നാലുദിവസമാണ് കര്‍ണാടകയിലേക്കുള്ള യാത്ര മുടങ്ങിയത്. ഇതോടെ കര്‍ണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളടക്കം ദുരിത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."