HOME
DETAILS
MAL
ഇഴഞ്ഞുനീങ്ങുന്ന ഫുട്പാത്ത് നിര്‍മാണം അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു
backup
September 21 2016 | 19:09 PM
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണിലെ ഫൂട്പാത്ത് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. സമീപത്ത് തെരുവുവിളുക്കുകള് പ്രവൃത്തിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ബത്തേരി ട്രാഫിക് ജംഗ്ഷന് മുതല്‍ ചുള്ളിയോട് റോഡില്‍ ഗാന്ധിജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ ഫൂട്പാത്ത് നിര്‍മാണമാണ് ഇഴഞ്ഞ് നീങ്ങുന്നത്. നിര്‍മാണം മെല്ലപ്പോക്കായതോടെ ഇവിടങ്ങളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുകയാണ്. രാത്രിയില്‍ കച്ചവടസ്ഥാപനങ്ങള്‍ അടക്കുന്നതോടെ ഈ ഭാഗം പൂര്‍ണമായും ഇരുട്ടിലാവും. ഇതോടെ ഇതുവഴി എത്തുന്ന കാല്‍നടയാത്രക്കാര്‍ അപടകത്തിള് പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."