HOME
DETAILS
MAL
മദ്യത്തിന്റെ കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്നത് ഗുരുനിന്ദ: വി.എം സുധീരന്
backup
September 21 2016 | 22:09 PM
കാസര്‍കോട്: ഇടതുമുന്നണി സര്‍ക്കാര്‍ ജാതിചിന്തയ്ക്കെതിരേ ഗുരുസന്ദേശം പ്രചരിപ്പിക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ കാണിക്കുന്നതു ഗുരുനിന്ദയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നമുക്ക് ജാതിയില്ലെന്ന ശ്രീനാരായണ ഗുരു ആശയത്തിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുധീരന്.
കേരളത്തിന്റെ സമസ്ത മേഖലകളിലും ഗുണകരമായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം. അത് അപ്പാടെ അട്ടിമറിക്കാനാണ് ഇപ്പോള്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."