ദുബൈ;കൈരളി മുൻ സെക്രട്ടറി രാമചന്ദ്ര പണിക്കർ നിര്യാതനായി
ദുബൈ: യു.എ.ഇയിലെ പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുൻ ജനറൽ സെക്രട്ടറി രാമചന്ദ്ര പണിക്കർ (68 ) നിര്യാതനായി. ആലപ്പുഴ കരുവാറ്റ സ്വദേശിയായ ഇദ്ദേഹം 1989മുതൽ ദുബൈ അൽഫുത്തൈം കമ്പനിയിൽ സീനിയർ എൻജിനീയറായിരുന്നു. ദുബൈയിലെ കലാ-സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായിരുന്നു. ദുബൈയിലും ഷാർജയിലും വിദ്യഭ്യാസ സ്ഥാപനങ്ങളും ആയൂർവേദിക് ക്ലിനിക്കും ആരംഭിച്ചിരുന്നു. യു.എ.ഇയിൽ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പനിയെ തുടർന്ന് ദുബൈ ഹോസ്പിറ്റലിൽ പ്രവേശിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.
ഔദ്യേഗിക നടപടികൾ പൂർത്തിയാക്കി സംസ്‌കാരം ജെബൽ അലി ക്രിമേഷൻ സെൻററിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു. അധ്യപികയും എഴുത്തുകാരിയുമായ സാലമ്മ ടീച്ചറാണ് ഭാര്യ. മക്കൾ: ഡോ.സൂര്യ, ഡോ.ശ്രുതി. മരുമക്കൾ: രഞ്ജി ജോസഫ്, ഡോ. ജിതേഷ് പുഷ്‌പൻ(എല്ലാവരും ദുബൈ).
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
https://chat.whatsapp.com/HqAwtpXYVB32su7AgkO5Dy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."