തേഞ്ഞിപ്പലം-പെരിന്തല്‍മണ്ണ റൂട്ടില്‍ ലോഫ്ളോര്‍ ബസ് സര്‍വിസ് 26ന് ആരംഭിക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലേക്കു പെരിന്തല്‍മണ്ണയില്‍ നിന്നും ഇനി ലോ ഫ്ളോര്‍ ബസില്‍ സഞ്ചരിക്കാം. സര്‍വകലാശാലയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി വാഴ്സിറ്റിയിലെത്തുന്നവര്ക്കും നാട്ടുകാര്‍ക്കും ഉപകാരപ്രദമാകും വിധം കെ.യു.ആര്.ടി.സി ലോഫ്ലോര്‍ ബസ് സര്‍വിസ് തിങ്കളാഴ്ച തുടങ്ങുമെന്നു പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ അറിയിച്ചു.
പെരിന്തല്‍മണ്ണയില്‍ നിന്നു മലപ്പുറം-കൊണ്ടോട്ടി-കൊട്ടപ്പുറം-പള്ളിക്കല്‍ ബസാര്‍- കാക്കഞ്ചേരി വഴിയാണു സര്‍വകലാശാലയിലെത്തുന്നത്. രാവിലെ 7.50നു പെരിന്തല്‍മണ്ണയില്‍ നിന്നും പുറപ്പെട്ട് 9.55നു സര്‍വകലാശാലയിലെത്തും. 10.10നു മലപ്പുറം വരെ സര്‍വിസ് നടത്തും. 3.30, 5.10 എന്നീ സമയങ്ങളിലും തേഞ്ഞിപ്പലത്തു നിന്നും പെരിന്തല്‍മണ്ണയിലേക്കു സര്‍വിസ് നടത്തും. ശനിയാഴ്ച വൈകുന്നേരം 4.30നു യൂനിവേഴ്സിറ്റി ക്യാംപസ് പരിസരത്തു വച്ച് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ ആസ്ഥാനത്തു നിന്നു കാലിക്കറ്റ് വാഴ്സിറ്റിയിലേക്ക് ഇതാദ്യമായാണു ലോഫ്ളോര്‍ ബസ് സര്‍വിസ് ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."