HOME
DETAILS

കോഴിക്കോട് നഗരം സമ്പൂര്‍ണ ശുചിത്വത്തിലേക്ക്

  
backup
September 22 2016 | 21:09 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d

കോഴിക്കോട്: സംസ്ഥാനത്തു തന്നെ കോഴിക്കോടിനെ ആദ്യ സമ്പൂര്‍ണ ശുചിത്വ നഗരമാക്കാന്‍ കോര്‍പറേഷന്‍ പദ്ധതികള്‍ തയാറാക്കുന്നു. ശുചീകരണ പ്രവൃത്തികളുടെ തുടക്കമായി ഒക്ടോബര്‍ രണ്ടുമുതല്‍ നവംബര്‍ ഒന്നുവരെ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ഹ്രസ്വകാല പദ്ധതികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കും കോര്‍പറേഷന്‍ കൗണ്‍സില്‍ രൂപംനല്‍കിക്കഴിഞ്ഞതായി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊതുജനങ്ങളില്‍ നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണു ശുചീകരണ പരിപാടികള്‍ നടപ്പാക്കുന്നതെന്നും മേയര്‍ പറഞ്ഞു.
ജനങ്ങളുടെ നിലവിലുള്ള ശീലങ്ങളില്‍ കാതലായ മാറ്റംവരുത്തി പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുന്നതിനായി 50 മൈക്രോണില്‍ കുറവുള്ള ക്യാരി ബാഗുകള്‍ നഗരത്തില്‍ നിരോധിക്കും. ഇതിനു പുറമെ നഗരസഭാ ഹാളുകളില്‍ തെര്‍മോകോള്‍ പ്ലൈറ്റുകള്‍, പ്ലാസ്റ്റിക് കപ്പുകള്‍ അടക്കമുള്ളവ പൂര്‍ണമായും നിരോധിക്കും. മാലിന്യങ്ങള്‍ പൊതുസ്ഥലത്തു തള്ളുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇവ നടപ്പാക്കാന്‍ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര വ്യവസായ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണം മേയര്‍ ആവശ്യപ്പെട്ടു.
ഒക്ടോബര്‍ രണ്ടുമുതല്‍ ഒരാഴ്ച ശുചീകരണ വാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ പൊതുശുചീകരണവും രോഗപ്രതിരോധ പ്രവര്‍ത്തനവും നടക്കും. ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനായി ഹെല്‍ത്ത് സര്‍ക്കിള്‍ തലത്തില്‍ ഇന്നും നാളെയും വാര്‍ഡ് തലത്തില്‍ 28നകവും വിപുലമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. ശുചീകരണ വാരത്തിന്റെ കോര്‍പറേഷന്‍തല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിനു രാവിലെ ഒന്‍പതിന് കോര്‍പറേഷന്‍ മാര്‍ക്കറ്റില്‍ നടക്കുമെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു.
സ്വഛ് ഭാരത് പദ്ധതിയുമായി സഹകരിച്ചു ഗാര്‍ഹിക ശൗചാലയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ വലിയ പുരോഗതിയാണ് കോര്‍പറേഷന്‍ കൈവരിച്ചതെന്ന് മേയര്‍ പറഞ്ഞു. ആകെയുള്ള 911 ശൗചാലയങ്ങള്‍ ഇല്ലാത്ത കുടുംബങ്ങളില്‍ 60 ശതമാനം പേരും ഇതിനകം ശൗചാലയ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഒക്ടോബര്‍ 30ഓടെ ശൗചാലയ നിര്‍മാണം പൂര്‍ണതയിലെത്തിക്കാന്‍ കഴിയുമെന്നും മേയര്‍ സൂചിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago