HOME
DETAILS
MAL
'പുഴയോരം കൈയേറ്റം: അധികൃതരുടെ സമീപനം പ്രതിഷേധാര്‍ഹം'
backup
September 22 2016 | 21:09 PM
കോഴിക്കോട്: പുഴയോരം സ്വകാര്യ വ്യക്തികള്‍ കൈയേറി മണ്ണിട്ടു നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതു ജില്ലയില്‍ വ്യാപകമായിട്ടും നടപടി സ്വീകരിക്കാത്ത അധികാരികളുടെ നിരുത്തരവാദ സമീപനത്തില്‍ ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി ജനറല്‍ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. നവംബര്‍ ആദ്യവാരം ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തു പുഴ സംരക്ഷണത്തിനു ജാഗ്രതാ സദസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഡോ. കെ.വി ഹമീദ് അധ്യക്ഷനായി. എം. ചന്ദ്രശേഖരന്, പി.പി ഉമ്മര്‍കോയ, എസ്.വി അശ്റഫ്, കെ.പി ആനന്ദന്, പി.ടി നാസര്‍, മൊയ്തു കണ്ണങ്കോടന്‍, ഡല്‍ഹി കേളപ്പന്, ഫൈസല്‍ പള്ളിക്കണ്ടി, കെ.പി അനില്‍കുമാര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.കെ അസീസ് (പ്രസി), ഫൈസല്‍ കല്ലായി (ജന. സെക്ര), കെ.പി അനില്‍കുമാര്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."