മുസ്‌ലിം ലീഗ് ജനകീയ സദസ്സ് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരേ ഗാന്ധി ജയന്തിദിനത്തില്‍ മുസ്‌ലിം ലീഗ് ജനകീയ സദസ്സു നടത്തും.
കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ന്ന മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയോഗമാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. ജാതിവിവേചനത്തിന്റെയും ജാതി വേര്‍തിരിവുകളുടെ പേരിലുള്ള കടന്നാക്രമണങ്ങളുടെയും ഇരുണ്ട കാലത്തിലേക്കാണ് അധികാരി വര്‍ഗം രാജ്യത്തെ നയിക്കുന്നത്. കൊലപാതകങ്ങള്‍, ബലാത്സംഗങ്ങള്‍, തീവെപ്പ്, അക്രമണങ്ങള്‍, മര്‍ദനങ്ങള്‍ എന്നിവ അനുദിനം വര്‍ധിക്കുകയാണെന്ന ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരേ പ്രതികരിക്കാന്‍ ഒക്ടോബര്‍ രണ്ട് ഗാനധിജയന്തി ദിനത്തില്‍ ജനകീയ സദസ്സ് സംഘടിപ്പിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരിപാടി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം വിജയിപ്പിച്ച ജില്ലാ കമ്മിറ്റിയെ അഭിനന്ദിച്ചു. ഒക്ടോബര്‍ 6, 7, 8 തിയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനും യോഗം കീഴ്ഘടകങ്ങളോട് അഭ്യര്‍ഥിച്ചു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു. എം.എ മുഹമ്മദ് ജമാല്‍, കെ.എം.കെ ദേവര്‍ഷോല, എം.കെ അബൂബക്കര്‍ ഹാജി, ജയന്തി രാജന്‍, പി ബാലന്‍, എ ദേവകി, ആര്‍. ചന്ദ്രന്‍, രവീന്ദ്രന്‍ നെല്ലിയമ്പം, ടി മുഹമ്മദ്, കണ്ണോളി മുഹമ്മദ്, സി മൊയ്തീന്‍ കുട്ടി, പി.പി അയ്യൂബ്, റസാഖ് കല്‍പ്പറ്റ, അബ്ദുല്ല മാടക്കര, പടയന്‍ മുഹമ്മദ്, എം.എ അസൈനാര്‍, യഹ്‌യാഖാന്‍ തലക്കല്‍, പി ഇസ്മായില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."