മദ്‌റസകള്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍: ഹമീദലി ശിഹാബ് തങ്ങള്‍
കണിയാമ്പറ്റ: മദ്‌റസകള്‍ മനുഷ്യമനസുകളെ സംസ്‌കരിക്കാനുള്ള കേന്ദ്രങ്ങളാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. പള്ളിത്താഴെ തര്‍ബിയത്തുല്‍ ഇസ്‌ലാം മഹല്ലു കമ്മിറ്റിക്ക് കീഴില്‍ നടത്തുന്ന ഹയാത്തുദ്ദീന്‍ മദ്‌റസക്ക് വേണ്ടി നിര്‍മിക്കുന്ന ഫാത്തിമിയ്യ മദ്‌റസ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാത്തിമ ഹോസ്പിറ്റല്‍ എം.ഡി ഡോ അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ഇര്‍ഷാദ് വാഫി കരളാന്തിരി, മുഹമ്മദ് കുട്ടി ഹസനി, ഉമര്‍ ദാരിമി തലപ്പുഴ, അബ്ദുറഹ്മാന്‍ ഫൈസി, നവാസ് ദാരിമി, സഈദ് ഫൈസി, അബു മുസ്‌ലിയാര്‍, കുഞ്ഞബ്ദുല്ല വാഴയില്‍, മൊയ്തു കക്കട്ടില്‍, എം.കെ മൊയ്തു ഹാജി, അറക്ക മൂസ ഹാജി, അഷ്‌റഫ് മുസ്‌ലിയാര്‍, ഇബ്രാഹിം കേളോത്ത്, മൊയ്തുട്ടി മാസ്റ്റര്‍ സംസാരിച്ചു.
തലേ ദിവസം നടന്ന മതപ്രഭാഷണത്തില്‍ മുഹ്‌സിന്‍ ഫൈസി കൊടുവള്ളി വിഷയമവതരിപ്പിച്ചു. മഹല്ല് സെക്രട്ടറി എം.കെ കാദര്‍ സ്വാഗതവും ശിഹാബുദ്ദീന്‍ കോഴിക്കോടന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."